വണ്ണപ്പുറം ടൗണിൽ മൂടിയില്ലാത്ത ഓടയിൽ യാത്രക്കാരൻ വീണു, ഇനി എത്രപേർ വീഴണം?
വണ്ണപ്പുറം ∙ ടൗണിൽ മൂടിയില്ലാത്ത ഓടയിൽ കാൽനട യാത്രക്കാരൻ വീണു. ഞായറാഴ്ച രാത്രി ഏഴിനാണ് അപകടം. കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ടൗണിൽ റോഡിന് ഒരു വശത്തു മാത്രമാണ് ഓടയുള്ളത്. ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ പലതും കാലപ്പഴക്കത്താൽ തകർന്നതും കമ്പികൾ ദ്രവിച്ച് സ്ലാബിനു വെളിയിൽ കാണാവുന്ന

വണ്ണപ്പുറം ∙ ടൗണിൽ മൂടിയില്ലാത്ത ഓടയിൽ കാൽനട യാത്രക്കാരൻ വീണു. ഞായറാഴ്ച രാത്രി ഏഴിനാണ് അപകടം. കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു. ടൗണിൽ റോഡിന് ഒരു വശത്തു മാത്രമാണ് ഓടയുള്ളത്. ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ പലതും കാലപ്പഴക്കത്താൽ തകർന്നതും കമ്പികൾ ദ്രവിച്ച് സ്ലാബിനു വെളിയിൽ കാണാവുന്ന നിലയിലുമാണ്. പല ഭാഗങ്ങളിലും സ്ലാബുകൾ തന്നെയില്ല. ഓടയ്ക്കു മുകളിലുള്ള സ്ലാബുകളിലൂടെ നടന്നു വരുന്ന യാത്രക്കാരിൽ പലരും ഇതറിയാതെ സ്ലാബില്ലാത്ത ഭാഗത്ത് എത്തുമ്പോൾ കാൽ വഴുതി ഓടയ്ക്കുള്ളിലേക്കു വീഴും.
രാത്രിയിലാണ് കൂടുതൽ അപകടം. പലതവണ നാട്ടുകാർ പ്രശ്നം പഞ്ചായത്തിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. അതേ സമയം പൊതുമരാമത്ത് വകുപ്പാണ് സ്ലാബ് വാർത്തിടേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു പറഞ്ഞു. ഉടൻ പുതിയ സ്ലാബ് ഇടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.