കിടിലൻ സർവീസുമായി എൻഎസ്എസ്
കഞ്ഞിക്കുഴി ∙ ‘സഹപാഠിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുമായി എസ്എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാർ കലോത്സവ നഗരിയിൽ നിറ സാന്നിധ്യമാണ്. സ്കൂളിലെ നിർധനനായ സഹപാഠിക്ക് വീട് നിർമിച്ചു കൊടുക്കുന്നതിനുള്ള പണം ശേഖരിക്കുന്നതിനു വേണ്ടിയാണ് കുട്ടികൾ മൈതാനത്തിലെ സ്റ്റാളുകളിൽ ‘കച്ചവടം

കഞ്ഞിക്കുഴി ∙ ‘സഹപാഠിക്കൊരു കൈത്താങ്ങ്’ എന്ന പദ്ധതിയുമായി എസ്എൻ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വൊളന്റിയർമാർ കലോത്സവ നഗരിയിൽ നിറ സാന്നിധ്യമാണ്. സ്കൂളിലെ നിർധനനായ സഹപാഠിക്ക് വീട് നിർമിച്ചു കൊടുക്കുന്നതിനുള്ള പണം ശേഖരിക്കുന്നതിനു വേണ്ടിയാണ് കുട്ടികൾ മൈതാനത്തിലെ സ്റ്റാളുകളിൽ ‘കച്ചവടം കെങ്കേമമാക്കുന്നത്’. ചായക്കട, ഐസ്ക്രീം പാർലർ, ഫ്രഷ് ജൂസ് കട എന്നിവയെല്ലാം സ്റ്റാളുകളുടെ കൂട്ടത്തിൽ ഉണ്ട്. ചെറുകടികൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടു വരും. 98 വൊളന്റിയർമാരാണ് യൂണിറ്റിലുള്ളത്. ഇവർ മാറി മാറി കടയിൽ കച്ചവടം നടത്തും. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ.എസ്.നിഖിലിന്റെ നേതൃത്വത്തിൽ നാരങ്ങവെള്ളം ടൂവീലറിൽ എത്തിച്ചു നൽകുന്നുണ്ട്. പരിപാടികൾക്ക് അസി. ഓഫിസർ പി.കെ.ശ്രീകല എന്നിവരാണ് എല്ലാറ്റിനും മേൽനോട്ടം വഹിക്കുന്നത്.
വൃത്തിയാണ് നങ്കിസിറ്റിയിൽ മെയിൻ
കഞ്ഞിക്കുഴി ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന സ്കൂളുകളിലും ഹാളുകളിലും മൈതാനങ്ങളിലുമെല്ലാം നിറസാന്നിധ്യമായി ഹരിതകർമ സേനാംഗങ്ങൾ. കഞ്ഞിക്കുഴി പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുമുള്ള 46 ഹരിത സേനാംഗങ്ങളാണു മുഴുവൻ സമയവും രംഗത്തുള്ളത്. രാവിലെ മുതൽ വേദികൾ നിശ്ചലമാകുന്നതു വരെ മാലിന്യം നീക്കി സ്കൂളുകളും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഇവർ ജാഗ്രത പുലർത്തുന്നു. പ്രസിഡന്റ് പൊന്നമ്മയുടെയും സെക്രട്ടറി സുകുമാരിയുടെയും നേതൃത്വത്തിലാണ് 11 വേദികളിലും ഈ ദൗത്യം ഭംഗിയായി മുന്നോട്ടു പോകുന്നത്.
സമാധാനം കൃത്യം, ക്രമം
കഞ്ഞിക്കുഴി ∙ കലോത്സവ നഗരിയിൽ ഓരോ ദിവസവും 40 പൊലീസുകാരാണ് ക്രമസമാധാന ചുമതലകൾ നിർവഹിക്കുന്നത്. ഇവരിൽ 10 പേർ വനിത പൊലീസാണ്. കഞ്ഞിക്കുഴി പൊലീസിനു പുറമേ, സമീപത്തുള്ള സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാരും ഇക്കൂട്ടത്തിൽ ഉണ്ട്. ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെയും കഞ്ഞിക്കുഴി എസ്എച്ച്ഒ ജി.അനൂപിന്റെയും നിയന്ത്രണത്തിലാണ് സുരക്ഷ ജോലികൾ. മേള നഗരിയിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി സ്റ്റുഡന്റ് കെഡറ്റ്, എൻസിസി വിഭാഗങ്ങളിൽ നിന്നു 300 കുട്ടികളെയും നിയോഗിച്ചിട്ടുണ്ട്.