കുളത്തുപാലത്ത് മാലിന്യംതള്ളൽ തുടരുന്നു; ഒരു മാറ്റവും ഇല്ല
കുമളി ∙ ബോധവൽക്കരണവും ഫലം കാണുന്നില്ല, കുമളി കുളത്തുപാലത്തെ മാലിന്യംതള്ളൽ തുടരുന്നു. ഇനി കടുത്ത നടപടിയിലേക്കെന്ന് പഞ്ചായത്ത്. കുമളി കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള പ്രവേശനകവാടത്തിലാണ് സാമൂഹികവിരുദ്ധർ ദിവസവും മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. പഞ്ചായത്ത് ഈ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചെങ്കിലും

കുമളി ∙ ബോധവൽക്കരണവും ഫലം കാണുന്നില്ല, കുമളി കുളത്തുപാലത്തെ മാലിന്യംതള്ളൽ തുടരുന്നു. ഇനി കടുത്ത നടപടിയിലേക്കെന്ന് പഞ്ചായത്ത്. കുമളി കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള പ്രവേശനകവാടത്തിലാണ് സാമൂഹികവിരുദ്ധർ ദിവസവും മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. പഞ്ചായത്ത് ഈ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചെങ്കിലും മാലിന്യമിടുന്നവർക്ക് ഇതൊന്നും വിഷയമല്ല.
പിന്നീട്, പഞ്ചായത്ത് ശിക്ഷണ നടപടിയായി പിഴ ഈടാക്കുമെന്നുള്ള മുന്നറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചു. അതോടെ ഈ ബോർഡിന് കീഴിലാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. ഇതോടെയാണ് മാലിന്യം തള്ളുന്നയാളെ പിടികൂടി പരമാവധി ശിക്ഷ നൽകാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ മാലിന്യം തള്ളുന്നവരുടെ ഫോട്ടോയെടുത്ത് കൊടുക്കുന്നയാൾക്ക് 2,500 രൂപ പാരിതോഷികം നൽകും.