അഴിമതി ആരോപണത്തിൽ മുങ്ങി ഇടുക്കി റവന്യു ജില്ലാ കലോത്സവം
പണം, സ്വാധീനം, അഴിമതി. ഇതായിരുന്നു ഇന്നലെ ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ വേദി ഒന്നിൽ ഉയർന്നുകേട്ട വാക്കുകൾ. ഒരു വിഭാഗം നൃത്താധ്യാപകരും രക്ഷിതാക്കളുമാണ് രാവിലെ പ്രതിഷേധത്തിന് തുടക്കമിട്ടത്. രാവിലെ 10.15ന് വിധികർത്താക്കൾ ഒന്നാം വേദിയായ എസ്എൻഎച്ച്എസ്എസ് ഓപ്പൺ സ്റ്റേജിലേക്ക് എത്തി. ഇതോടെ
പണം, സ്വാധീനം, അഴിമതി. ഇതായിരുന്നു ഇന്നലെ ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ വേദി ഒന്നിൽ ഉയർന്നുകേട്ട വാക്കുകൾ. ഒരു വിഭാഗം നൃത്താധ്യാപകരും രക്ഷിതാക്കളുമാണ് രാവിലെ പ്രതിഷേധത്തിന് തുടക്കമിട്ടത്. രാവിലെ 10.15ന് വിധികർത്താക്കൾ ഒന്നാം വേദിയായ എസ്എൻഎച്ച്എസ്എസ് ഓപ്പൺ സ്റ്റേജിലേക്ക് എത്തി. ഇതോടെ
പണം, സ്വാധീനം, അഴിമതി. ഇതായിരുന്നു ഇന്നലെ ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ വേദി ഒന്നിൽ ഉയർന്നുകേട്ട വാക്കുകൾ. ഒരു വിഭാഗം നൃത്താധ്യാപകരും രക്ഷിതാക്കളുമാണ് രാവിലെ പ്രതിഷേധത്തിന് തുടക്കമിട്ടത്. രാവിലെ 10.15ന് വിധികർത്താക്കൾ ഒന്നാം വേദിയായ എസ്എൻഎച്ച്എസ്എസ് ഓപ്പൺ സ്റ്റേജിലേക്ക് എത്തി. ഇതോടെ
പണം, സ്വാധീനം, അഴിമതി. ഇതായിരുന്നു ഇന്നലെ ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന്റെ വേദി ഒന്നിൽ ഉയർന്നുകേട്ട വാക്കുകൾ. ഒരു വിഭാഗം നൃത്താധ്യാപകരും രക്ഷിതാക്കളുമാണ് രാവിലെ പ്രതിഷേധത്തിന് തുടക്കമിട്ടത്. രാവിലെ 10.15ന് വിധികർത്താക്കൾ ഒന്നാം വേദിയായ എസ്എൻഎച്ച്എസ്എസ് ഓപ്പൺ സ്റ്റേജിലേക്ക് എത്തി. ഇതോടെ പ്രതിഷേധത്തിനും തുടക്കമായി.
കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ ബ്ലൂടൂത്ത് സ്പീക്കറിൽ കേൾപ്പിച്ചു. തുടർന്ന് വിധികർത്താക്കൾ മടങ്ങി. അപ്പോഴേക്കും കഞ്ഞിക്കുഴി പൊലീസും സംഘം സ്ഥലത്തെത്തി. തുടർന്നും വേദിയിൽ പ്രതിഷേധം തുടർന്നു. ഡിജിറ്റൽ തെളിവുകളുമായാണ് പ്രതിഷേധിച്ചത്. വാട്സാപ് സ്ക്രീൻഷോട്ടുകളും വോയ്സ് മെസേജുകളും പ്രതിഷേധക്കാർ വേദിയിലെത്തിയവരെ തെളിവായി കാണിച്ചു.
കഴിഞ്ഞ വർഷവും സമാനരീതിയിലുള്ള പ്രശ്നം അധ്യാപകരും രക്ഷിതാക്കളും ഉയർത്തിയിരുന്നു. വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പിന് ഇവർ പരാതി നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ ഒക്ടോബർ 10ന് പുറത്തിറങ്ങിയ സർക്കുലറിലെ പത്താമത്തെ നിർദേശം ലംഘിച്ചെന്ന ആക്ഷേപം ഉയർന്നു.
എന്നാൽ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിച്ച വിധികർത്താക്കളുടെ പാനൽ സംഘാടക സമിതിയും കട്ടപ്പന സ്വദേശിയായ നൃത്താധ്യാപകനും ചേർന്ന് അട്ടിമറിച്ചെന്ന് ഒരു വിഭാഗം നൃത്താധ്യാപകർ ആരോപിക്കുന്നു. ഈ നൃത്താധ്യാപകൻ എല്ലാ വർഷവും സംഘാടക സമിതിക്ക് കോഴ നൽകി വിധികർത്താക്കളെ തിരികിക്കയറ്റുന്നുണ്ടെന്ന് ആരോപണമുണ്ട്. ഇന്നലെ നടക്കേണ്ടിയിരുന്ന നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവ നാളെ ഒന്നാമത്തെ വേദിയിൽ നടക്കും.
അലീന കഥയെഴുതുകയാണ്...
കഞ്ഞിക്കുഴി ∙ ഹൈസ്കൂൾ വിഭാഗം കഥാരചനയിൽ അലീന മത്സരിക്കുമ്പോൾ അമ്മ ഷൈബി ഏലത്തോട്ടത്തിൽ ജോലിക്കു പോയിരിക്കുകയായിരുന്നു. എന്നാൽ വിജയം നേരിട്ടു കാണാൻ പിതാവ് ബാബുരാജ് എത്തി. ചേലച്ചുവട് പെരുമ്പള്ളിപ്പാറ പി.എ.ബാബുരാജ് ചുമട്ടുതൊഴിലാളിയാണ്.
വീട്ടിലെ ബുദ്ധിമുട്ടുകൾക്കിടയിലും ഷൈബിയും ബാബുരാജും മകളുടെ എഴുത്തിന് പ്രോത്സാഹനം നൽകുന്നു. അലീനയ്ക്ക് വായനയിലും എഴുത്തിലുമാണ് കമ്പമെങ്കിൽ അനുജത്തി ആൻ മരിയ കായികതാരമാണ്. ജില്ലാ കായികമേളയിൽ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഞ്ഞിക്കുഴി പുന്നയാർ സെന്റ് തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് അലീന.
പ്രതിഷേധോത്സവം; ഇന്നലെ വേദികളിൽ ഉയർന്ന പ്രധാന പരാതികൾ
∙ വേദി ഒന്നിൽ നാടോടിനൃത്തം ആരംഭിക്കാനിരിക്കെ വിധികർത്താക്കൾ കോഴ വാങ്ങിയതായി രക്ഷിതാക്കൾ ഉൾപ്പെടെ ആരോപിക്കുന്നു. പ്രതിഷേധം തുടർന്നതോടെ മത്സരങ്ങൾ മാറ്റിവച്ചു.
∙ വേദി മൂന്നിൽ നാടക വേദിയിൽ ആകെ ക്രമീകരിച്ചിരുന്നത് ഒരു ഹാങ്ങിങ് മൈക്ക് മാത്രം എന്നത് പരാതിക്ക് കാരണമായി. കുട്ടികൾ പറയുന്നത് കാണികൾക്ക് വ്യക്തമല്ല. വേദി ഒന്നിലെ മത്സരങ്ങൾ മാറ്റിയതോടെ നാടകം അവിടേക്കു മാറ്റി. നാടക സാമഗ്രികൾ ലോഡ് ചെയ്ത് അടുത്ത വേദിയിലേക്ക്.
∙ വേദി അഞ്ചിൽ പൊടിയായിരുന്നു വില്ലൻ. പരിചമുട്ട്, മാർഗംകളി, ചവിട്ടുനാടകം മത്സരങ്ങളെ ഇതു ബാധിച്ചതായി മത്സരാർഥികൾ.
∙ വേദി നാലിൽ വൈകിട്ട് ദഫ്മുട്ട് മത്സരത്തിന്റെ ഫലം വന്നതിനെത്തുടർന്ന് വിധികർത്താക്കളും അധ്യാപകരും തമ്മിൽ തർക്കം. പൊലീസ് വേദിയിലെത്തി അനുനയിപ്പിച്ചു.
നിയയുടെ മോണോ ആക്ടിൽ സിനിമ
കഞ്ഞിക്കുഴി ∙ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ വേദിയിൽ തന്മയത്വത്തോടെ അവതരിപ്പിച്ച നിയ ഷിജോയ്ക്ക് എച്ച്എസ്എസ് മോണോ ആക്ടിൽ ഒന്നാം സ്ഥാനം. മൂലമറ്റം സ്വദേശി ജോമോൻ ആണ് കഥയുടെ ഇതിവൃത്തം നൽകിയത്. നിയ ഇതു മോണോ ആക്ടിന്റെ രൂപത്തിലേക്കു മാറ്റി വേദിയിൽ അവതരിപ്പിക്കുകയായിരുന്നു.
വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം റവന്യു ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. കഞ്ഞിക്കുഴിയിൽ ഓട്ടോ ഡ്രൈവറായ ഷിജോയുടെയും സുമിതയുടെയും മകളാണ് നിയ. സഹോദരി നിത.