കൊടുംവളവിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; തിട്ടയിൽ ഇടിച്ചുകയറ്റി ബസ് നിർത്തി
പീരുമേട് ∙ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. മുന്നോട്ടു നീങ്ങിയാൽ കൊടുംവളവ്. പക്ഷേ, ഡ്രൈവർ അനീഷ് പകച്ചുനിൽക്കാതെ വേഗം നിയന്ത്രിച്ചശേഷം സമീപത്തെ തിട്ടയിൽ ബസ് ഇടിച്ചുകയറ്റി. അവസരോചിതമായ നീക്കം മൂലം അനീഷ് രക്ഷിച്ചത് 30 ജീവൻ. കട്ടപ്പനയിൽ നിന്നു

പീരുമേട് ∙ കുത്തനെയുള്ള ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. മുന്നോട്ടു നീങ്ങിയാൽ കൊടുംവളവ്. പക്ഷേ, ഡ്രൈവർ അനീഷ് പകച്ചുനിൽക്കാതെ വേഗം നിയന്ത്രിച്ചശേഷം സമീപത്തെ തിട്ടയിൽ ബസ് ഇടിച്ചുകയറ്റി. അവസരോചിതമായ നീക്കം മൂലം അനീഷ് രക്ഷിച്ചത് 30 ജീവൻ. കട്ടപ്പനയിൽ നിന്നു ചങ്ങനാശേരിയിലേക്കു പോവുകയായിരുന്ന ബസിന്റെ വേഗം കുട്ടിക്കാനം കഴിഞ്ഞതോടെ പെട്ടെന്നു കൂടി. ഇതോടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്നു മനസ്സിലായി.
റോഡിനെ സംബന്ധിച്ചു വ്യക്തമായ ധാരണയുള്ള അനീഷ് പതറാതെ വാഹനത്തിന്റെ വേഗം കുറയ്ക്കാൻ ശ്രമിച്ചു. റോഡിന്റെ ഒരുഭാഗത്ത് കൊക്കയാണ് എന്ന ബോധ്യത്തിൽ എതിർവശത്തെ തിട്ടയിലേക്കു ബസ് ഓടിച്ചുകയറ്റി അപകടം ഒഴിവാക്കുകയായിരുന്നു. 28 യാത്രക്കാരുടെയും കണ്ടക്ടർ ടി.ഡി.ബിനുവിന്റെയും തന്റെയും ജീവൻ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിലാണ് ഡ്രൈവർ അനീഷ് അപ്പുക്കുട്ടൻ.