മുല്ലപ്പെരിയാർ: രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ചു
ഉപ്പുതറ ∙ മുല്ലപ്പെരിയാർ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സിഗ്‌നേച്ചർ ചാലഞ്ച് സമാപിച്ചു. പെരിയാർ തീരത്ത് താമസിക്കുന്ന ഒരുലക്ഷം ആളുകളുടെ ഒപ്പുകൾ ശേഖരിച്ചു. മുല്ലപ്പെരിയാർ വിഷയം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഒപ്പുശേഖരണം നടത്തിയത്. ഒപ്പുകൾ രാഷ്ട്രപതി, സുപ്രീംകോടതി ചീഫ്

ഉപ്പുതറ ∙ മുല്ലപ്പെരിയാർ സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സിഗ്‌നേച്ചർ ചാലഞ്ച് സമാപിച്ചു. പെരിയാർ തീരത്ത് താമസിക്കുന്ന ഒരുലക്ഷം ആളുകളുടെ ഒപ്പുകൾ ശേഖരിച്ചു. മുല്ലപ്പെരിയാർ വിഷയം ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് ഒപ്പുശേഖരണം നടത്തിയത്. ഒപ്പുകൾ രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് ഉപ്പുതറ പോസ്റ്റ് ഓഫിസിൽനിന്ന് അയച്ചു.
രക്ഷാധികാരി ഫാ.ജോയി നിരപ്പേൽ, സമരസമിതി ചെയർമാൻ ഷാജി പി.ജോസഫ്, ജനറൽ കൺവീനർ സിബി ജോസഫ്, റോജി സലി എന്നിവരുടെ നേതൃത്വത്തിലാണ് ഒപ്പുകൾ അയച്ചത്. മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ട് 138 വർഷം തികഞ്ഞ ഒക്ടോബർ 29ന് ആരംഭിച്ച ക്യാംപെയ്ൻ ഒരുമാസംകൊണ്ട് ശേഖരിച്ച ഒപ്പുകളാണ് അയച്ചത്. മനുഷ്യജീവനും സ്വത്തിനും ഭീഷണിയായ അണക്കെട്ടിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് 2006 മുതൽ സമരസമിതി പ്രക്ഷോഭം നടത്തിവരുകയാണെങ്കിലും പരിഹാരം ഉണ്ടാകാത്തതിനാലാണ് വിഷയം രാജ്യാന്തര ശ്രദ്ധയിൽകൊണ്ടുവരാൻ ശ്രമം നടത്തുന്നത്. ഒപ്പുശേഖരണത്തിന് സമര സമിതി ഭാരവാഹികളായ സി.എസ്.രാജേന്ദ്രൻ, പി.ഡി.ജോസഫ്, ജേക്കബ് പനന്താനം, ജോബിൻ ഐക്കരക്കുന്നേൽ, തോംസൺ വാലുമ്മേൽ എന്നിവർ നേതൃത്വം നൽകി.