ഇടുക്കി ജില്ലയിൽ ഇന്ന് (01-12-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ∙ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട് ∙ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ∙ കേരള തീരത്ത് മീൻപിടിത്തത്തിനു വിലക്ക്

കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
∙ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
∙ കേരള തീരത്ത് മീൻപിടിത്തത്തിനു വിലക്ക്
ഗതാഗത നിയന്ത്രണം
നെടുങ്കണ്ടം ∙ തൂക്കുപാലം കമ്പംമെട്ട് റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഉയർത്തുന്ന പ്രവൃത്തിയുടെ ഭാഗമായി തൂക്കുപാലം ബാലഗ്രാം റോഡിൽ സർവീസ് സ്റ്റേഷനോട് ചേർന്നുള്ള കലുങ്ക് പുനർനിർമിക്കുന്നതിനാൽ നാളെ മുതൽ 50 ദിവസത്തേക്ക് തൂക്കുപാലം മുതൽ ബാലഗ്രാം വരെയുളള റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഈ കാലയളവിൽ വാഹനങ്ങളുടെ റൂട്ട് ഇപ്രകാരം പുനഃക്രമീകരിക്കണം.
∙ തൂക്കുപാലത്തു നിന്നു ബാലഗ്രാം വഴി കട്ടപ്പനയ്ക്ക് പോകേണ്ട വലിയ വാഹനങ്ങൾ മുണ്ടിയെരുമ ദേവഗിരി പാമ്പാടുംപാറ വഴി കട്ടപ്പന പോകണം.
∙ കട്ടപ്പനയിൽ നിന്നു ബാലഗ്രാം വഴി തൂക്കുപാലം പോകേണ്ട വലിയ വാഹനങ്ങൾ കട്ടപ്പന പാമ്പാടുംപാറ ദേവഗിരി - മുണ്ടിയെരുമ വഴി തൂക്കുപാലം പോകണം.
∙ ബാലഗ്രാമിൽ നിന്നു തൂക്കുപാലം വരേണ്ട ചെറുവാഹനങ്ങൾ മാർക്കറ്റ് റോഡ് വഴി തൂക്കുപാലത്ത് എത്തണം.
∙ തമിഴ്നാട്ടിൽ നിന്നു തൂക്കുപാലത്തേക്ക് എത്തേണ്ട വാഹനങ്ങൾ ശാന്തിപുരത്തുനിന്നു ബാലൻപിള്ളസിറ്റി വഴി എത്തണം.
ജോലി ഒഴിവ്
അടിമാലി ∙ കുഞ്ചിത്തണ്ണി ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ് വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 4ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി ∙ പണിക്കൻകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 2ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2800-3000
കുരുമുളക്: 625
കാപ്പിക്കുരു(റോബസ്റ്റ): 227
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊക്കോ: 110
കൊക്കോ(ഉണക്ക): 600
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 240
ചുക്ക്: 360
ഗ്രാമ്പൂ: 925
ജാതിക്ക: 355|
ജാതിപത്രി: 1500-2200