മൂന്നാറിൽ കടുവയും കുഞ്ഞുങ്ങളും ഇറങ്ങി; വീണ്ടും ജനവാസ മേഖലയിലിറങ്ങുമെന്ന് ഭീതി
മൂന്നാർ ∙ തൊഴിലാളി ലയങ്ങൾക്കു സമീപം ഇന്നലെ രാവിലെ കടുവയും കുഞ്ഞുങ്ങളും ഇറങ്ങി. ചെണ്ടുവര എസ്റ്റേറ്റിൽ പിആർ ഡിവിഷനിലെ 10 മുറി ലയത്തിലാണു കടുവകളിറങ്ങിയത്. മൂന്ന് കടുവക്കുഞ്ഞുങ്ങളും തള്ളക്കടുവയുമാണ് ഇന്നലെ രാവിലെ 6.30ന് ജനവാസ മേഖലയിലിറങ്ങിയത്. വീടുകൾക്കു മുൻപിലൂടെ വന്ന ഇവ കൃഷിയിടം വഴി സമീപത്തുള്ള

മൂന്നാർ ∙ തൊഴിലാളി ലയങ്ങൾക്കു സമീപം ഇന്നലെ രാവിലെ കടുവയും കുഞ്ഞുങ്ങളും ഇറങ്ങി. ചെണ്ടുവര എസ്റ്റേറ്റിൽ പിആർ ഡിവിഷനിലെ 10 മുറി ലയത്തിലാണു കടുവകളിറങ്ങിയത്. മൂന്ന് കടുവക്കുഞ്ഞുങ്ങളും തള്ളക്കടുവയുമാണ് ഇന്നലെ രാവിലെ 6.30ന് ജനവാസ മേഖലയിലിറങ്ങിയത്. വീടുകൾക്കു മുൻപിലൂടെ വന്ന ഇവ കൃഷിയിടം വഴി സമീപത്തുള്ള കാട്ടിലേക്ക് പോയി. അതിരാവിലെ വീടുകളുടെ മുൻഭാഗം വൃത്തിയാക്കിയിരുന്ന സ്ത്രീകളാണ് കടുവകളെ കണ്ടത്. കടുവകൾ വരുന്നതു കണ്ട ഇവർ വീടുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കടുവയും കുഞ്ഞുങ്ങളും തൊട്ടടുത്ത വനത്തിൽ തന്നെയുള്ളതിനാൽ ഇവ വീണ്ടും ജനവാസ മേഖലയിലിറങ്ങുമെന്ന ഭീതിയിലാണ് തൊഴിലാളികൾ.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെണ്ടുവര പിആർ, വട്ടവട, കുണ്ടള ഡിവിഷനുകളിലായി ഏഴിലധികം പശുക്കളെ കടുവ കടിച്ചു കൊന്നിരുന്നു.