ADVERTISEMENT

മൂന്നാർ ∙ തൊഴിലാളി ലയങ്ങൾക്കു സമീപം ഇന്നലെ രാവിലെ കടുവയും കുഞ്ഞുങ്ങളും ഇറങ്ങി. ചെണ്ടുവര എസ്റ്റേറ്റിൽ പിആർ ഡിവിഷനിലെ 10 മുറി ലയത്തിലാണു കടുവകളിറങ്ങിയത്. മൂന്ന് കടുവക്കുഞ്ഞുങ്ങളും തള്ളക്കടുവയുമാണ് ഇന്നലെ രാവിലെ 6.30ന് ജനവാസ മേഖലയിലിറങ്ങിയത്. വീടുകൾക്കു മുൻപിലൂടെ വന്ന ഇവ കൃഷിയിടം വഴി സമീപത്തുള്ള കാട്ടിലേക്ക് പോയി. അതിരാവിലെ വീടുകളുടെ മുൻഭാഗം വൃത്തിയാക്കിയിരുന്ന സ്ത്രീകളാണ് കടുവകളെ കണ്ടത്. കടുവകൾ വരുന്നതു കണ്ട ഇവർ വീടുകളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കടുവയും കുഞ്ഞുങ്ങളും തൊട്ടടുത്ത വനത്തിൽ തന്നെയുള്ളതിനാൽ ഇവ വീണ്ടും ജനവാസ മേഖലയിലിറങ്ങുമെന്ന ഭീതിയിലാണ് തൊഴിലാളികൾ.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ചെണ്ടുവര പിആർ, വട്ടവട, കുണ്ടള ഡിവിഷനുകളിലായി ഏഴിലധികം പശുക്കളെ കടുവ കടിച്ചു കൊന്നിരുന്നു.

English Summary:

A tigress and her cubs were spotted near worker quarters in Munnar's Chenduvara Estate, causing concern among residents. The incident highlights the growing human-wildlife conflict in the region, where tiger attacks on cattle have been reported in recent months.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com