കറുകയിൽ ശുദ്ധജല പൈപ്പ് പൊട്ടൽ വ്യാപകം; നടപടി ഇല്ല
തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ ആറാം വാർഡ് കറുകയിൽ ശുദ്ധജല പൈപ്പ് പൊട്ടൽ വ്യാപകം. കറുക ഗവ. എൽപി സ്കൂളിനു സമീപമുള്ള റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയും നടപടി ഇല്ല. ദിവസേന ലീറ്റർ കണക്കിന് വെള്ളമാണ് പാഴാകുന്നത്.ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി

തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ ആറാം വാർഡ് കറുകയിൽ ശുദ്ധജല പൈപ്പ് പൊട്ടൽ വ്യാപകം. കറുക ഗവ. എൽപി സ്കൂളിനു സമീപമുള്ള റോഡിൽ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയും നടപടി ഇല്ല. ദിവസേന ലീറ്റർ കണക്കിന് വെള്ളമാണ് പാഴാകുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ശുദ്ധജല പൈപ്പുകളാണ് പൊട്ടുന്നവയിൽ ഏറെയും. ഓരോ ആഴ്ചയും പൈപ്പ് പൊട്ടുന്ന ഇടങ്ങൾ കൂടിവരുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളം വരുന്ന സമയങ്ങളിൽ വലിയ തോതിൽ വെള്ളം പാഴാകുന്നത് കാരണം വീടുകളിലേക്ക് എത്തുന്ന അളവും കുറയുന്നു.
ഭാരമേറിയ വാഹനങ്ങൾ ഉൾപ്പെടെ ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ പൊട്ടിയ ഭാഗം വീണ്ടും കൂടുതൽ മോശമാകുന്ന അവസ്ഥയാണ്. സ്കൂളിനു പിറകിലുള്ള കനാൽ റോഡിൽ പൈപ്പ് പൊട്ടിയിട്ട് ആറുമാസം പിന്നിട്ടിട്ടും ഇതുവരെ ശരിയാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇവിടെ പാഴാകുന്ന വെള്ളം മുഴുവനും വീടുകൾക്കു മുന്നിലാണ് കെട്ടിക്കിടക്കുന്നത്. ശുദ്ധജലം ലഭിക്കാതെ പല കുടുംബങ്ങളും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വെള്ളം ആർക്കും ഉപയോഗമില്ലാതെ പാഴായി പോകുന്നത്. അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.