കട്ടപ്പന ∙സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് പിന്നോട്ടുനീക്കുന്നതിനു പകരം വേഗത്തിൽ മുന്നോട്ടെടുത്തു; സ്റ്റാൻഡിനുള്ളിൽ കസേരയിലിരുന്ന യുവാവ് ബസിനടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.യുവാവിനു പരുക്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ആർടിഒക്കു റിപ്പോർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് പിന്നോട്ടുനീക്കുന്നതിനു പകരം വേഗത്തിൽ മുന്നോട്ടെടുത്തു; സ്റ്റാൻഡിനുള്ളിൽ കസേരയിലിരുന്ന യുവാവ് ബസിനടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുവാവിനു പരുക്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ആർടിഒക്കു റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു.കുമളി അരമിനിയിൽ വിഷ്ണു (25) ആണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.

ബസ് ഡ്രൈവറോടു ഹിയറിങ്ങിനു ഹാജരാകാൻ മോട്ടർ വാഹന വകുപ്പ് നിർദേശിച്ചു. ഞായറാഴ്ച വൈകിട്ട് സ്റ്റാൻഡിൽ, ബസ് കാത്തിരിക്കുന്നവർക്കായുള്ള കസേരയിൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയിൽപെട്ടതിനാലാണു വിഷ്ണുവിനു പരുക്കേൽക്കാതിരുന്നത്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തു ചെറിയ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുണ്ട്. ഇതും കടന്നാണു ബസ് മുന്നോട്ടെത്തിയത്.

English Summary:

Driver negligence is suspected in a Kattappana bus stand incident where a bus moved forward instead of reversing, nearly injuring a young man. Though the youth escaped unharmed, the Motor Vehicles Department is investigating the incident and the driver will appear for a hearing.