സ്വകാര്യ ബസ് കുഴിയിലേക്കു ചെരിഞ്ഞ് 6 പേർക്ക് പരുക്ക്
ഉപ്പുതറ ∙നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കുഴിയിലേക്കു ചെരിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല.ഇന്നലെ രാവിലെ 11നു മാട്ടുത്താവളം പുളിക്കപ്പടിയിലായിരുന്നു അപകടം. വളകോടിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.കെഎസ്ആർടിസി ബസും സ്വകാര്യ

ഉപ്പുതറ ∙നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കുഴിയിലേക്കു ചെരിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ആരുടെയും പരുക്ക് സാരമുള്ളതല്ല.ഇന്നലെ രാവിലെ 11നു മാട്ടുത്താവളം പുളിക്കപ്പടിയിലായിരുന്നു അപകടം. വളകോടിൽ നിന്ന് കട്ടപ്പനയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.കെഎസ്ആർടിസി ബസും സ്വകാര്യ ബസും മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ആക്ഷേപമുണ്ട്. ഇറക്കമിറങ്ങിവന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി റോഡരുകിലെ കുഴിയിലേക്കു ചെരിയുകയായിരുന്നു. ബസിന്റെ ഇടതുവശം മണ്ണിൽ ഇടിച്ചാണ് നിന്നത്. വളകോട് സ്വദേശികളായ സുഗദമ്മ, അനു മോഹനൻ, മോനിഷ, ശോഭന, തങ്കമ്മ, ബസ് ഡ്രൈവർ അർജുൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.