ജനവാസ മേഖലകളിൽ മാറാതെ കാട്ടാനകൾ
മൂന്നാർ ∙മാട്ടുപ്പെട്ടി കുണ്ടള സാൻഡോസ്, ദേവികുളം ലാക്കാട് മാനില എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകൾ ജനവാസ മേഖലകളിൽ കറങ്ങി നടക്കുന്നു. ഒരാഴ്ചയായി നെറ്റിമേട്, കുട്ടിയാർവാലി മേഖലയിലായിരുന്ന പടയപ്പ ഞായർ രാത്രിയിലാണ് ലാക്കാട് എസ്റ്റേറ്റിലെ മാനില ഭാഗത്ത് എത്തിയത്. ഇന്നലെ രാവിലെ മുതൽ

മൂന്നാർ ∙മാട്ടുപ്പെട്ടി കുണ്ടള സാൻഡോസ്, ദേവികുളം ലാക്കാട് മാനില എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകൾ ജനവാസ മേഖലകളിൽ കറങ്ങി നടക്കുന്നു. ഒരാഴ്ചയായി നെറ്റിമേട്, കുട്ടിയാർവാലി മേഖലയിലായിരുന്ന പടയപ്പ ഞായർ രാത്രിയിലാണ് ലാക്കാട് എസ്റ്റേറ്റിലെ മാനില ഭാഗത്ത് എത്തിയത്. ഇന്നലെ രാവിലെ മുതൽ തൊഴിലാളി ലയങ്ങൾക്ക് മുൻപിൽ പടയപ്പയുണ്ടായിരുന്നു. വീടുകൾക്ക് മുൻപിലൂടെ നടന്ന ആനയെ തൊഴിലാളികൾ ഓടിച്ചെങ്കിലും തൊട്ടടുത്ത കൃഷിയിടത്തിൽ ഇറങ്ങിയ പടയപ്പ ജനവാസ മേഖലയിൽ നിന്നു മാറാൻ തയാറാകുന്നില്ല.
പടയപ്പയെ നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുള്ള ആർആർടി സംഘം പ്രദേശത്ത് ഉണ്ടെങ്കിലും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. കുണ്ടള സാൻഡോസ് കോളനിക്ക് ചുറ്റും 4 ആനകളാണ് ഒരാഴ്ചയായി മേഞ്ഞു നടക്കുന്നത്. ഞായർ രാവിലെ ആനകൾ മാട്ടുപ്പെട്ടി അണക്കെട്ട് ഭാഗത്ത് എത്തിയെങ്കിലും പിന്നീട് സാൻഡോസ് മേഖലയിൽ തിരിച്ചെത്തി. ആനക്കൂട്ടം കൃഷിയിടത്തിൽ കയറാതിരിക്കാനായി പ്രദേശവാസികൾ കാവൽപുരകൾ തയാറാക്കി രാത്രിയും പകലും കാവലേർപ്പെടുത്തിയിരിക്കുകയാണ്. നല്ലതണ്ണി മേഖലയിൽ ദിവസങ്ങളായി കറങ്ങി നടന്നിരുന്ന കാട്ടുപോത്ത് ഞായറാഴ്ച കാട്ടിലേക്ക് മടങ്ങിയെങ്കിലും ഏതു സമയത്തും മടങ്ങിയെത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.