വംശനാശ ഭീഷണി നേരിടുന്ന പക്ഷി തേക്കിൻകാനത്ത്; അതിഥിയായി എത്തിയത് ‘കന്യാസ്ത്രീ കൊക്ക്’
രാജാക്കാട്∙ വംശനാശ ഭീഷണി നേരിടുന്ന ‘കന്യാസ്ത്രീ കൊക്ക്’ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോർക്ക്) തേക്കിൻകാനത്ത് വിരുന്നെത്തി. ഇന്നലെ പുലർച്ചെ മുതലാണു ഒരു കന്യാസ്ത്രീ കൊക്കിനെ തേക്കിൻകാനത്ത് നാട്ടുകാർ കണ്ടത്. ആളുകളെ കണ്ടിട്ടും ഭയമില്ലാതെ റോഡിലൂടെ നടന്ന കൊക്ക് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. പരുന്തിന്റെ അത്ര

രാജാക്കാട്∙ വംശനാശ ഭീഷണി നേരിടുന്ന ‘കന്യാസ്ത്രീ കൊക്ക്’ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോർക്ക്) തേക്കിൻകാനത്ത് വിരുന്നെത്തി. ഇന്നലെ പുലർച്ചെ മുതലാണു ഒരു കന്യാസ്ത്രീ കൊക്കിനെ തേക്കിൻകാനത്ത് നാട്ടുകാർ കണ്ടത്. ആളുകളെ കണ്ടിട്ടും ഭയമില്ലാതെ റോഡിലൂടെ നടന്ന കൊക്ക് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. പരുന്തിന്റെ അത്ര വലുപ്പമുള്ള കന്യാസ്ത്രീ കൊക്ക് ഉയരം കൂടിയ മരങ്ങളുടെയും ടവറുകളുടെയും മുകളിലാണ് കൂടൊരുക്കുന്നത്.
2022ൽ മലപ്പുറം ജില്ലയിൽ ഉൾപ്പെടെ കന്യാസ്ത്രീ കൊക്കിന്റെ കൂടുകളുടെ സർവേ നടത്തിയിരുന്നു. ബകം, കരിം കൊക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന കന്യാസ്ത്രീ കൊക്ക് സിക്കോണിയ എന്ന ജെനുസിൽപ്പെട്ട പക്ഷികളിലൊന്നാണ്. തവള, ഞണ്ട്, മത്സ്യം, ഇഴജന്തുക്കൾ എന്നിവയാണ് പ്രധാന ഭക്ഷണം. കഴുത്ത്, ഉദരം, പിൻഭാഗം എന്നിവിടങ്ങൾ തൂവെള്ള നിറവും മറ്റ് ശരീര ഭാഗങ്ങളിൽ തവിട്ടു കലർന്ന കറുപ്പ് നിറവുമാണ്.