മൂന്നാറിൽ ഊബർ ടാക്സി ഡ്രൈവറെ ആറംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി
മൂന്നാർ ∙ വ്യാജ ഫോൺകോൾ വഴി ഓട്ടം നൽകാമെന്ന തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തിയ ഊബർ ടാക്സി ഡ്രൈവറെ മൂന്നാറിൽ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയതായി പരാതി.നെടുങ്കണ്ടം സ്വദേശിയും എറണാകുളത്ത് ഊബർ ടാക്സി ഡ്രൈവറുമായ ജിജോ ജോയിയെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നാർ ടൗണിൽ വച്ച് 6 പേർ ചേർന്ന് തടഞ്ഞുവച്ചു

മൂന്നാർ ∙ വ്യാജ ഫോൺകോൾ വഴി ഓട്ടം നൽകാമെന്ന തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തിയ ഊബർ ടാക്സി ഡ്രൈവറെ മൂന്നാറിൽ തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയതായി പരാതി. നെടുങ്കണ്ടം സ്വദേശിയും എറണാകുളത്ത് ഊബർ ടാക്സി ഡ്രൈവറുമായ ജിജോ ജോയിയെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നാർ ടൗണിൽ വച്ച് 6 പേർ ചേർന്ന് തടഞ്ഞുവച്ചു ഭീഷണിപ്പെടുത്തിയത്.
കൊച്ചിയിൽനിന്നുള്ള വിനോദ സഞ്ചാരികളെ മൂന്നാറിലെത്തിച്ച് ഇറക്കിയ ശേഷം കൊച്ചിക്ക് മടക്കയാത്രയ്ക്ക് ആളുണ്ടെന്ന് കാട്ടി ഓൺലൈനിൽ ബുക്ക് ചെയ്ത ശേഷമായിരുന്നു മൂന്നാർ ടൗണിലെ ടാക്സി ഡ്രൈവർമാരെന്ന പേരിൽ 6 പേർ ചേർന്ന് ഇയാളെ തടഞ്ഞത്. തങ്ങളുടെ ഓട്ടം നഷ്ടപ്പെടുമെന്നും ഇത്തരത്തിൽ ഓടാൻ നിയമമില്ലെന്നും കാർ പോകാൻ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. ഇതിനിടയിൽ ഇതു വഴി പൊലീസ് വാഹനമെത്തിയതോടെ ജിജോ വാഹനത്തിനു പിന്നാലെ ഓടി വിവരം പറഞ്ഞതോടെയാണ് വാഹനം തടഞ്ഞ് നിന്നവർ പിൻമാറിയത്. സംഭവത്തിൽ ഊബർ അധികൃതരുടെ നിർദേശപ്രകാരം ജിജോ മൂന്നാർ പൊലീസിൽ പരാതി നൽകി.