മൂന്നാറിൽ വീണ്ടും കടുവ; മേയാൻവിട്ട പശുവിനെ കടിച്ചുകുടഞ്ഞു
മൂന്നാർ∙ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കടിച്ചു പരുക്കേൽപിച്ചു. സൈലന്റ്‌വാലി റോഡിൽ ഗ്രഹാംസ് ലാൻഡ് റോഡിൽ 8 മുറി ലയത്തിൽ എം.സദാമിന്റെ കറവപ്പശുവിനെയാണ് തൊഴിലാളികൾ കാൺകെ കടുവ കടിച്ചു പരുക്കേൽപിച്ചത്.രാവിലെ മേയാൻ വിട്ടിരുന്ന പശു, കടുവയെ കണ്ടതോടെ ഓടി സമീപത്തുള്ള തൊഴിലാളി

മൂന്നാർ∙ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി പശുവിനെ കടിച്ചു പരുക്കേൽപിച്ചു. സൈലന്റ്‌വാലി റോഡിൽ ഗ്രഹാംസ് ലാൻഡ് റോഡിൽ 8 മുറി ലയത്തിൽ എം.സദാമിന്റെ കറവപ്പശുവിനെയാണ് തൊഴിലാളികൾ കാൺകെ കടുവ കടിച്ചു പരുക്കേൽപിച്ചത്. രാവിലെ മേയാൻ വിട്ടിരുന്ന പശു, കടുവയെ കണ്ടതോടെ ഓടി സമീപത്തുള്ള തൊഴിലാളി ലയത്തിനടുത്തെത്തിയെങ്കിലും പിന്നാലെയെത്തിയ കടുവ കടിച്ചു പരിക്കേൽപിക്കുകയായിരുന്നു.
ലയത്തിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നോക്കിനിൽക്കെയാണ് കടുവയുടെ ആക്രമണം. ഇവർ ബഹളം വച്ചതോടെയാണ് കടുവ കാട്ടിലേക്കു മടങ്ങിയത്. പത്തു ദിവസം മുൻപ് കൊരണ്ടക്കാട് സ്വദേശിയുടെ കറവപ്പശുവിനെ ഗ്രഹാംസ് ലാൻഡിനു സമീപമുള്ള കുട്ടിയാർവാലിയിൽ കടുവ കടിച്ചു കൊന്നിരുന്നു.
തൊട്ടടുത്ത ദിവസം ഗ്രഹാംസ് ലാൻഡ് സ്വദേശി മീരാൻ മൊയ്ദീന്റെ പശുവിനെ കാണാതായിരുന്നു. ഒരാഴ്ച മുൻപ് ചെണ്ടുവര പിആർഡിവിഷനിൽ മൂന്നു കുഞ്ഞുങ്ങളുമായി കടുവ തൊഴിലാളി ലയത്തിനു സമീപമെത്തിയിരുന്നു. തോട്ടം മേഖലകളിൽ ജനവാസ കേന്ദ്രങ്ങളിൽ കടുവയിറങ്ങുന്നത് പതിവായിട്ടും വനംവകുപ്പ് നടപടിയെടുക്കാത്തതിൽ കടുത്ത ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ.