പടയപ്പ, ഹോസ് കൊമ്പൻ... മൂന്നാറിലെ ജനവാസ മേഖലയിൽ ഇപ്പോൾ കാട്ടാനക്കൂട്ടവും– ചിത്രങ്ങൾ, വിഡിയോ
മൂന്നാർ∙ ജനവാസ മേഖലയിൽ പുതിയതായെത്തിയ കാട്ടാനക്കൂട്ടങ്ങളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങി. പഴയ മൂന്നാർ, രാജമല, പെട്ടിമുടി എന്നിവിടങ്ങളിലാണ് പുതിയ കാട്ടാന സംഘങ്ങളെത്തിയത്. പഴയ മൂന്നാറിൽ കുട്ടിയടക്കം ഏഴും പെട്ടിമുടിയിൽ കൊമ്പന്മാരടക്കം ഒൻപതും ആനകളടങ്ങുന്ന സംഘമാണ് പുതിയതായി എത്തിയത്. പഴയ മൂന്നാർ മേഖലയിൽ രണ്ടു ദിവസമായി ഇറങ്ങിയ കാട്ടാനകളെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിച്ച ശേഷമാണ് നാഗർമുടി മേഖലയിലെ ഉൾക്കാട്ടിലേക്ക് തുരത്താൻ തുടങ്ങിയത്.

മൂന്നാർ∙ ജനവാസ മേഖലയിൽ പുതിയതായെത്തിയ കാട്ടാനക്കൂട്ടങ്ങളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങി. പഴയ മൂന്നാർ, രാജമല, പെട്ടിമുടി എന്നിവിടങ്ങളിലാണ് പുതിയ കാട്ടാന സംഘങ്ങളെത്തിയത്. പഴയ മൂന്നാറിൽ കുട്ടിയടക്കം ഏഴും പെട്ടിമുടിയിൽ കൊമ്പന്മാരടക്കം ഒൻപതും ആനകളടങ്ങുന്ന സംഘമാണ് പുതിയതായി എത്തിയത്.
പഴയ മൂന്നാർ മേഖലയിൽ രണ്ടു ദിവസമായി ഇറങ്ങിയ കാട്ടാനകളെ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷിച്ച ശേഷമാണ് നാഗർമുടി മേഖലയിലെ ഉൾക്കാട്ടിലേക്ക് തുരത്താൻ തുടങ്ങിയത്.
പടക്കം പൊട്ടിച്ചും വലിയ ശബ്ദം പുറപ്പെടുവിച്ചുമാണ് ആനകളെ തുരത്തിയത്. പെട്ടിമുടി മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ആനക്കൂട്ടം താമസക്കാരില്ലാത്ത ലയം ഇടിച്ചു കേടുപാടുകൾ വരുത്തിയിരുന്നു. പെട്ടിമുടിയിൽ വൈകുന്നേരങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. ഇവയെ നിരീക്ഷിച്ച ശേഷം ആനമുടി റിസർവിലേക്ക് ഓടിക്കുമെന്ന് മൂന്നാർ റേഞ്ചർ ബിജു സോമൻ പറഞ്ഞു.
പെട്ടിമുടി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർ, പെട്ടിമുടി ആർആർടി സംഘം, എലിഫന്റ് ഗാങ് എന്നിവരുൾപ്പെടെ 20 അംഗ സംഘമാണ് ആനകളെ തുരത്തുന്നത്. പടയപ്പ, ഹോസ് കൊമ്പൻ, ഒറ്റ കൊമ്പന്മാർ ഉൾപ്പെടെ മൂന്നാർ മേഖലയിൽ സാധാരണ കാണുന്നവയെ കൂടാതെയാണ് പുതിയ കാട്ടാനക്കൂട്ടങ്ങൾ എത്തിയിരിക്കുന്നത്.