പ്രളയ ബാധിതരെ പുനരധിവസിപ്പിച്ച പന്നിയാറിൽ സൗകര്യങ്ങൾ അന്യം
അടിമാലി ∙ആറു വർഷം മുൻപുണ്ടായ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാറിൽ അടിസ്ഥാന സൗകര്യം അന്യം. ഗതാഗതയോഗ്യമായ റോഡ്, ശുദ്ധജലം എന്നിവയൊന്നും ഇവിടെ ഇല്ല. ഇതിൽ ശുദ്ധജല ക്ഷാമത്തിനു ഒരാഴ്ച മുൻപു പരിഹാരം ഉണ്ടായെങ്കിലും ഗതാഗത യോഗ്യമായ റോഡിനു വേണ്ടിയുള്ള

അടിമാലി ∙ആറു വർഷം മുൻപുണ്ടായ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വെള്ളത്തൂവൽ പഞ്ചായത്തിലെ പന്നിയാറിൽ അടിസ്ഥാന സൗകര്യം അന്യം. ഗതാഗതയോഗ്യമായ റോഡ്, ശുദ്ധജലം എന്നിവയൊന്നും ഇവിടെ ഇല്ല. ഇതിൽ ശുദ്ധജല ക്ഷാമത്തിനു ഒരാഴ്ച മുൻപു പരിഹാരം ഉണ്ടായെങ്കിലും ഗതാഗത യോഗ്യമായ റോഡിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. 2018 ലെ പ്രളയത്തിൽ ഭവന ഭൂരഹിതരായ 34 കുടുംബങ്ങളെയാണ് ഇവിടെ പുനരധിവസിപ്പിച്ചത്. വൈദ്യുതി ബോർഡിന്റെ അധീനതയിലുള്ള ഒന്നര ഏക്കറോളം ഭൂമിയാണു സർക്കാർ ഏറ്റെടുത്ത് ഭവന ഭൂരഹിതർക്ക് വിട്ടു നൽകിയത്. പഞ്ചായത്ത് അധികൃതരും മറ്റും അടിസ്ഥാന സൗകര്യ വികസന വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ കൂട്ടാക്കാതെ വന്നതോടെ പലരും ഇവിടെ നിന്നു താമസം മാറ്റുകയായിരുന്നു. 14 കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.വെള്ളത്തൂവൽ ടൗണിൽ നിന്ന് ഒന്നര കീമി ദൂരമാണ് ഇവിടേക്കുള്ളത്. റോഡ് തകർന്നതോടെ ടാക്സി വിളിച്ചാൽ വാഹനങ്ങൾ ഇവിടേക്ക് എത്താൻ വൈമനസ്യം കാണിക്കുകയാണ്.