പുനരധിവാസ കുടുംബങ്ങളുടെ ഭൂമി രേഖകൾ നൽകാതെ റവന്യു വകുപ്പ്; ദുരിതത്തിലായത് 34 കുടുംബങ്ങൾ
അടിമാലി ∙ വെള്ളത്തൂവൽ പന്നിയാറിൽ താമസിക്കുന്ന പുനരധിവാസ കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ ഭൂമിക്ക് കൈവശാവകാശ രേഖ, പട്ടയം എന്നിവ നൽകാൻ കൂട്ടാക്കാത്ത റവന്യു വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം. 2018ലെ പ്രളയത്തിൽ ഭവന–ഭൂരഹിതരായ 34 കുടുംബങ്ങളെയാണ് വൈദ്യുത ബോർഡ് വിട്ടുനൽകിയ സ്ഥലത്ത് റവന്യു വകുപ്പ് മുൻകൈ എടുത്ത്

അടിമാലി ∙ വെള്ളത്തൂവൽ പന്നിയാറിൽ താമസിക്കുന്ന പുനരധിവാസ കുടുംബങ്ങൾക്ക് അനുവദിച്ചു നൽകിയ ഭൂമിക്ക് കൈവശാവകാശ രേഖ, പട്ടയം എന്നിവ നൽകാൻ കൂട്ടാക്കാത്ത റവന്യു വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം. 2018ലെ പ്രളയത്തിൽ ഭവന–ഭൂരഹിതരായ 34 കുടുംബങ്ങളെയാണ് വൈദ്യുത ബോർഡ് വിട്ടുനൽകിയ സ്ഥലത്ത് റവന്യു വകുപ്പ് മുൻകൈ എടുത്ത് പാർപ്പിട സൗകര്യമൊരുക്കി പുനരധിവസിപ്പിച്ചത്. 2019ൽ ഭൂമിയുടെ കൈമാറ്റം നടന്നു. ഒരു കുടുംബത്തിന് 3 സെന്റ് ഭൂമിയാണ് നൽകിയിട്ടുള്ളത്.
വീട് നിർമാണത്തിന് 4 ലക്ഷം രൂപയും അനുവദിച്ചു നൽകി. ഭൂമി ലഭിച്ചവരിൽ പലരും 2020ടെ ഇവിടെ വീടുകൾ നിർമിച്ച് താമസം ആരംഭിച്ചു.എന്നാൽ ഇവിടെ താമസമാക്കിയ കുടുംബങ്ങൾക്ക് ഇതുവരെ കൈവശ രേഖ, പട്ടയം എന്നിവ നൽകാൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് കലക്ടർക്ക് ഇവർ പരാതി നൽകിയിരുന്നു. എന്നാൽ അനന്തര നടപടികൾ നീളുകയാണ്. ഇതോടെ സർക്കാരിൽനിന്നുള്ള യാതൊരുവിധ ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല.