ബിഎസ്എൻഎൽ നമ്പറുകൾക്ക് പ്രശ്നം; വിളിച്ചാൽ കിട്ടുന്നില്ല
തൊടുപുഴ ∙ ബിഎസ്എൻഎൽ നമ്പറുകളിലേക്ക് ഔട്ട് ഗോയിങ് കോളുകൾ കിട്ടുന്നില്ലെന്നു വ്യാപക പരാതി. ഒരു മാസത്തിലേറെയായി പ്രശ്നമുണ്ടെന്ന് ബിഎസ്എൻഎൽ ഉപഭോക്താക്കൾ പറയുന്നു. വിളിക്കുന്ന ആൾക്കു ഫുൾ റിങ് ചെയ്യുന്നത് കേൾക്കുമെങ്കിലും ബിഎസ്എൻഎൽ നമ്പർ ഉപയോഗിക്കുന്ന വ്യക്തിക്കു കോൾ വരില്ല. നാലോ അഞ്ചോ തവണ വിളിക്കുമ്പോൾ

തൊടുപുഴ ∙ ബിഎസ്എൻഎൽ നമ്പറുകളിലേക്ക് ഔട്ട് ഗോയിങ് കോളുകൾ കിട്ടുന്നില്ലെന്നു വ്യാപക പരാതി. ഒരു മാസത്തിലേറെയായി പ്രശ്നമുണ്ടെന്ന് ബിഎസ്എൻഎൽ ഉപഭോക്താക്കൾ പറയുന്നു. വിളിക്കുന്ന ആൾക്കു ഫുൾ റിങ് ചെയ്യുന്നത് കേൾക്കുമെങ്കിലും ബിഎസ്എൻഎൽ നമ്പർ ഉപയോഗിക്കുന്ന വ്യക്തിക്കു കോൾ വരില്ല. നാലോ അഞ്ചോ തവണ വിളിക്കുമ്പോൾ ചിലപ്പോൾ കോൾ കണക്ട് ആകും.
കൂടാതെ ബിഎസ്എൻഎൽ ഉപഭോക്താക്കൾ മറ്റു നമ്പറുകളിലേക്കു വിളിക്കുമ്പോൾ കോൾ കണക്ടാവില്ല. ഇതുമൂലം അത്യാവശ്യഘട്ടങ്ങളിൽ ഉപഭോക്താക്കൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പരാതി അറിയിച്ച് ഒട്ടേറെപ്പേർ ബിഎസ്എൻഎൽ ഓഫിസിലേക്കു വിളിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രശ്നത്തിനു ശാശ്വത പരിഹാരമായിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണു ആവശ്യം.