വർക്സ്ഷോപ്പിൽ കിടന്ന കാറിന്റെ നാല് ടയറുകളും മോഷ്ടിച്ചു; സംഭവം മൂന്നാറിൽ
മൂന്നാർ∙ അറ്റകുറ്റപ്പണികൾക്കായി വർക്സ് ഷോപ്പിൽ കിടന്നിരുന്ന കാറിന്റെ നാലു ടയറുകൾ മോഷണം പോയി. മാട്ടുപ്പെട്ടി റോഡിൽ ഇരുപത്താറ് മുറിയിൽ പ്രവർത്തിക്കുന്ന വർക്സ് ഷോപ്പിൽ കിടന്ന ചെന്നൈ സ്വദേശി കാർത്തികേയന്റെ കാറിന്റെ അലോയ് ഉൾപ്പെടെയുള്ള ടയറുകളാണു മോഷണം പോയത്. ഞായർ രാത്രിയിലാണു മോഷണം നടന്നത്. ദേവികുളം സ്വദേശിയായ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു കാർത്തികേയൻ. വാഹനം കേടായതിനെ തുടർന്നാണു ഇരുപത്താറ് മുറിയിലെ ബിജുവിന്റെ വർക്സ് ഷോപ്പിൽ നൽകിയത്. ബിജുവിന്റെ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് കേസെടുത്തു.