മൂന്നാർ ∙ മൂന്നാറിൽ ശൈത്യകാലം ആരംഭിച്ചു. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ 7 ഡിഗ്രി സെൽഷ്യസിൽ കുണ്ടള തണുപ്പറിഞ്ഞു. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ 8 ഡിഗ്രി. രാത്രിയിലും പുലർച്ചെയുമാണു കൊടുംതണുപ്പ്. അതിരാവിലെ ചെടികളുടെ ഇലയിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഇതേ കാലാവസ്ഥ തുടർന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ താപനില മൈനസിലെത്തുമെന്നാണു സൂചന. അതേസമയം പകൽച്ചൂട് 20 മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണു രേഖപ്പെടുത്തിയത്. ഈ മാസം 20 മുതൽ ജനുവരി 3 വരെ മൂന്നാറിലെ ഭൂരിപക്ഷം ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് നടന്നിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാറിൽ അതിരാവിലെ ചെടികളുടെ ഇലയിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ നിറഞ്ഞുനിൽക്കുന്നു. ചിത്രം : സാജു ആലയ്ക്കാപ്പള്ളി / മനോരമ

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ തിരക്ക് കൂടുതലാണ്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരും മലയാളികളും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. വൻകിട ഹോട്ടലുകളിലെല്ലാം ക്രിസ്മസ്, പുതുവത്സര രാത്രികളിൽ ബുഫെ ഡിന്നറുകളും ഡിജെ ഉൾപ്പെടെ സംഗീത പരിപാടികളും ഉണ്ട്.

ADVERTISEMENT

ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും വിദേശസഞ്ചാരികളും ഇനിയും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയിൽ ക്രിസ്മസ് സീസൺ തിരക്കേറിയതാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ വ്യാപാരികളും തൊഴിലാളികളും.

English Summary:

Munnar is experiencing its coldest winter yet, with temperatures plummeting to a chilling 7°C in Kundala. This picturesque hill station is attracting tourists eager to witness the breathtaking beauty of frost-covered landscapes and enjoy the chilly weather