ജാഗ്രത: ഇടുക്കി ജില്ലയിൽ വാഹനാപകടങ്ങൾ കൂടുന്നു; ഈ വർഷം 97 മരണം
തൊടുപുഴ ∙ ഈ വർഷം ജനുവരി മുതൽ ഡിസംബറിൽ ഇതുവരെ ജില്ലയിൽ ആകെ 97 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ആകെ നടന്നത് 1143 അപകടങ്ങൾ. ഇതിൽ മരണകാരണമായവ 85. ഇത്രയും അപകടങ്ങളിലായി 779 പേർക്കു മാരകമായി പരുക്കേറ്റു.ചെറിയ പരുക്കുകളോടെ 185 പേർ ആശുപത്രികളിൽ ചികിത്സ തേടി. മരണകാരണമാകാത്ത അപകടങ്ങളിൽ 946 പേർക്കു ഗുരുതരമായി
തൊടുപുഴ ∙ ഈ വർഷം ജനുവരി മുതൽ ഡിസംബറിൽ ഇതുവരെ ജില്ലയിൽ ആകെ 97 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ആകെ നടന്നത് 1143 അപകടങ്ങൾ. ഇതിൽ മരണകാരണമായവ 85. ഇത്രയും അപകടങ്ങളിലായി 779 പേർക്കു മാരകമായി പരുക്കേറ്റു.ചെറിയ പരുക്കുകളോടെ 185 പേർ ആശുപത്രികളിൽ ചികിത്സ തേടി. മരണകാരണമാകാത്ത അപകടങ്ങളിൽ 946 പേർക്കു ഗുരുതരമായി
തൊടുപുഴ ∙ ഈ വർഷം ജനുവരി മുതൽ ഡിസംബറിൽ ഇതുവരെ ജില്ലയിൽ ആകെ 97 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ആകെ നടന്നത് 1143 അപകടങ്ങൾ. ഇതിൽ മരണകാരണമായവ 85. ഇത്രയും അപകടങ്ങളിലായി 779 പേർക്കു മാരകമായി പരുക്കേറ്റു.ചെറിയ പരുക്കുകളോടെ 185 പേർ ആശുപത്രികളിൽ ചികിത്സ തേടി. മരണകാരണമാകാത്ത അപകടങ്ങളിൽ 946 പേർക്കു ഗുരുതരമായി
തൊടുപുഴ ∙ ഈ വർഷം ജനുവരി മുതൽ ഡിസംബറിൽ ഇതുവരെ ജില്ലയിൽ ആകെ 97 പേർ വാഹനാപകടങ്ങളിൽ മരിച്ചു. ആകെ നടന്നത് 1143 അപകടങ്ങൾ. ഇതിൽ മരണകാരണമായവ 85. ഇത്രയും അപകടങ്ങളിലായി 779 പേർക്കു മാരകമായി പരുക്കേറ്റു.ചെറിയ പരുക്കുകളോടെ 185 പേർ ആശുപത്രികളിൽ ചികിത്സ തേടി. മരണകാരണമാകാത്ത അപകടങ്ങളിൽ 946 പേർക്കു ഗുരുതരമായി പരുക്കേറ്റു.
മരണം സംഭവിച്ച അപകടങ്ങളിൽ കൂടുതലും നടന്നത് ഉച്ചകഴിഞ്ഞ് 3നും രാത്രി 9നുമിടയിലാണ്. പുലർച്ചെയും അപകടങ്ങൾ നടന്നു. അപകടത്തിൽ പെട്ടതിൽ കൂടുതലും ഇരുചക്ര– ലൈറ്റ് വാഹനങ്ങളാണ്. 377 അപകടങ്ങളിലാണു ലൈറ്റ് വാഹനങ്ങൾ പെട്ടത്. ഇതിൽ 11 അപകടങ്ങളിലായി 13 പേർ മരിച്ചു. ഇരുചക്ര വാഹനാപകടങ്ങൾ ആകെ 133 ആണ്. ഇതിൽ 8 അപകടങ്ങളിലായി 9 പേർ മരിച്ചു.
ഉറക്കം, അശ്രദ്ധ, അമിതവേഗം, ചിലയിടങ്ങളിലെ അനധികൃത പാർക്കിങ് മൂലം കാഴ്ച തടസ്സപ്പെടൽ, മൊബൈൽ ഉപയോഗം, സ്ഥലപരിചയക്കുറവ് എന്നിങ്ങനെ ചില സാധ്യതകൾ മാത്രമേ അപകടകാരണമായി പറയാനാകൂ എന്ന് അധികൃതർ പറയുന്നു. ജില്ലയിലെ പ്രധാന അപകട സ്പോട്ടുകൾ അറിയാം...
ജില്ലയിൽ ഈ വർഷത്തെ അപകടനിരക്ക് (മാസം, മരണകാരണമായ അപകടങ്ങൾ, മരണം എന്ന ക്രമത്തിൽ)
∙ ജനുവരി – 6 – 6
∙ ഫെബ്രുവരി – 5 – 5
∙ മാർച്ച് – 7 – 10
∙ ഏപ്രിൽ – 5 – 7
∙ മേയ് – 10 –13
∙ ജൂൺ – 13 –14
∙ ജൂലൈ – 5 – 5
∙ ഓഗസ്റ്റ് – 5 – 5
∙ സെപ്റ്റംബർ – 13 – 16
∙ ഒക്ടോബർ – 9 – 9
∙ നവംബർ – 7 – 7
∙ ഡിസംബർ (മരണ കാരണമായവ ഇതുവരെ ഇല്ല)
അപകടം ഇരച്ചെത്തുന്ന ഇരച്ചിൽപാറ വളവ്
∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലുള്ള ഇരച്ചിൽപാറ വളവിൽ അപകടങ്ങൾ തുടർക്കഥയാണ്. ദേശീയപാത നവീകരണത്തിനു മുൻപും ശേഷവുമായി ഒരു ഡസനിലധികം വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസവും ഇവിടെ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽ പെട്ടിരുന്നു.
2023 ഏപ്രിലിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ വാഹനം മറിച്ച് 5 പേർ മരിച്ചിരുന്നു. നല്ല വീതിയും നിരപ്പുമുള്ള സ്ഥലം പിന്നിട്ട് കൊടുംവളവും ഇറക്കവുമുള്ള ഭാഗത്തേക്കു വാഹനങ്ങൾ കടക്കുന്നതോടെയാണു നിയന്ത്രണം നഷ്ടപ്പെട്ടു മറിയുന്നത്. വഴി പരിചയമില്ലാത്ത ഡ്രൈവർമാർ ഓടിച്ച വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടതിലേറെയും. മൂടൽമഞ്ഞ് കാഴ്ച മറയ്ക്കുന്നതും അപകട കാരണമാണ്.
അപകടമൊഴിയാതെ നെല്ലാപ്പാറ വളവ്
∙ മൂവാറ്റുപുഴ – പുനലൂർ സംസ്ഥാനപാതയിലെ നെല്ലാപ്പാറ വളവിൽ അപകടങ്ങൾ പതിവാണ്. കെഎസ്‌ടിപിയുടെ നേതൃത്വത്തിൽ കോടികൾ മുടക്കി റോഡ് പണിതെങ്കിലും നൂറ്റാണ്ടു പഴക്കമുള്ള റോഡിലെ വളവുകൾ അതേപടി നിലനിർത്തി റോഡിനു വീതി കൂട്ടിയപ്പോഴാണ് ഇവിടെ അപകടങ്ങൾ വർധിച്ചതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാജഭരണകാലത്തു നിർമിച്ച റോഡിൽ അന്നത്തെ വളവുകളെല്ലാം അതേ രൂപത്തിൽ തന്നെ നിലനിർത്തിയാണു റോഡ് വീതി കൂട്ടിയത്. ഇവിടെ നിന്നു വാഹനങ്ങൾ മറിഞ്ഞാൽ 30 അടിയോളം താഴേക്കാണു പതിക്കുക.
സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്
∙ മൂലമറ്റം –വാഗമൺ റൂട്ടിൽ മണപ്പാടി കുര്യൻ വളവ് പതിവ് അപകടമേഖലയാണ്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇവിടെ അപകടങ്ങൾക്കു കാരണം. പഴയ പഞ്ചായത്ത് റോഡ് പൊതുമരാമത്ത് റോഡ് ഏറ്റെടുത്തതല്ലാതെ റോഡിലെ വളവ് ക്രമീകരിക്കാൻ ഇനിയും നടപടിയെടുത്തിട്ടില്ല. ഇലപ്പള്ളിയിൽ നിന്ന് ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ കൈക്കുളം വെള്ളച്ചാട്ടം മുതൽ കുര്യൻ വളവ് വരെ നേർരേഖയിലാണു സഞ്ചരിക്കുന്നത്.
കുര്യൻ വളവിലെ കൊടുംവളവിൽ മിതമായ വേഗത്തിലെത്തുന്ന വാഹനങ്ങൾ പോലും അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ഇവിടെ അപകടം ഒഴിവാക്കാൻ സൂചനാബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിയുടെ മരണത്തിനിടയാക്കിയത് അടക്കം ഒട്ടേറെ അപകടങ്ങളാണ് ഈ വളവിൽ സംഭവിച്ചിട്ടുള്ളത്. അപകടത്തിൽ പരുക്കേറ്റു വർഷങ്ങളായി കിടപ്പുരോഗിയായവരും ഇവിടെയുണ്ട്.
‘സുരക്ഷ’യ്ക്ക് റിബൺ വേലി
∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ നിർമാണ പ്രവൃത്തികൾ നടക്കാതെ കിടക്കുന്നതു വാഹനാപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. പലയിടങ്ങളിലും റോഡിന്റെ വശങ്ങൾ ഇടിഞ്ഞിരിക്കുകയാണ്. ഇവിടെ സംരക്ഷണഭിത്തി നിർമിക്കാൻ കൂട്ടാക്കാതെ റിബൺ വേലി വലിച്ചുകെട്ടുക മാത്രമാണു ചെയ്തിട്ടുള്ളത്. ഇതോടൊപ്പം പാതയിലേക്കു മുൾപ്പടർപ്പ് വളർന്നു പന്തലിച്ചുനിൽക്കുന്നതും അപകടം കൂടാൻ കാരണമായിട്ടുണ്ട്.
സൂക്ഷിക്കുക ഈ 17 കിലോമീറ്റർ
∙ അപകടം പതിയിരിക്കുന്ന നിരത്തുകളാണു കുട്ടിക്കാനം മുതൽ മരുതുംമൂട് വരെയുള്ള കെകെ റോഡിന്റെ ഭാഗങ്ങൾ. കുത്തനെയുള്ള ഇറക്കങ്ങൾ, കൊടുംവളവുകൾ, അഗാധമായ കൊക്കകൾ... ഇതാണ് 17 കിലോമീറ്റർ ദൂരം വരുന്ന റോഡിനെ അപകടമേഖലയാക്കി മാറ്റുന്നത്. ഇതിനൊപ്പം റോഡിന്റെ വീതി കുറവും പ്രതിസന്ധിയാകുന്നു. കുട്ടിക്കാനം മുതൽ മരുതുംമൂട് വരെ 22 അപകടകേന്ദ്രങ്ങൾ ഉണ്ടെന്നാണു മോട്ടർ വാഹന വകുപ്പിന്റെ സർവേയിൽ കണ്ടെത്തിയത്. ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും ഇതു പൂർണമല്ല. കഴിഞ്ഞ ദിവസം വളഞ്ഞാങ്ങാനത്ത് ക്രാഷ് ബാരിയർ തകർത്ത് ലോറി 200 അടി താഴ്ചയിലുള്ള റോഡിലേക്കു മറിഞ്ഞിരുന്നു.