ബ്രേക്കില്ലാതെ മിനി ബസ് ഓടിച്ചത് 2 കിലോമീറ്റർ; തിട്ടയിലിടിപ്പിച്ച വാഹനം റോഡിലേക്ക് മറിഞ്ഞു
പെരുവന്താനം ∙ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് തിട്ടയിൽ ഇടിപ്പിച്ചുനിർത്താൻ ശ്രമിക്കവേ റോഡിലേക്കു മറിഞ്ഞു; മൂന്നുപേർക്കു പരുക്കേറ്റു. തമിഴ്നാട് സ്വദേശികളായ ശബരിമല തീർഥാടകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് രണ്ടു

പെരുവന്താനം ∙ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് തിട്ടയിൽ ഇടിപ്പിച്ചുനിർത്താൻ ശ്രമിക്കവേ റോഡിലേക്കു മറിഞ്ഞു; മൂന്നുപേർക്കു പരുക്കേറ്റു. തമിഴ്നാട് സ്വദേശികളായ ശബരിമല തീർഥാടകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ടപ്പെട്ട ബസ് രണ്ടു കിലോമീറ്റർ ദൂരം വേഗം കുറച്ചുകൊണ്ടു പോയ ശേഷം ഡ്രൈവർ തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തെ തുടർന്നു കെകെ റോഡിൽ മൂന്നര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ബസ് ഉയർത്തി മാറ്റിയതിനു ശേഷമാണു ഗതാഗതം പുനരാരംഭിച്ചത്. പരുക്കേറ്റ ഡ്രൈവർ മുനിസാമിയുടെ മനോധൈര്യമാണു വലിയ അപകടം ഒഴിവാക്കിയത്.21 യാത്രക്കാരുമായി ശബരിമലയിലേക്കു പോവുകയായിരുന്നു ബസ്. ചുഴിപ്പ് ഭാഗത്തെ വളവിൽ വച്ച് ബ്രേക്ക് നഷ്ടപ്പെട്ടെന്നു മനസ്സിലായതോടെ ഡ്രൈവർ എതിരെ വരുന്ന വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ബസ് ഇടിച്ചുനിർത്താൻ നോക്കിയെങ്കിലും സ്ഥലം കണ്ടെത്താനായില്ല. ഒടുവിൽ പെരുവന്താനത്തിനു സമീപം തിട്ടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.