റോഡ് തകർന്ന് അപകടം പതിവ്; അനക്കമില്ലാതെ അധികൃതർ
തൊടുപുഴ ∙നഗര മധ്യത്തിലുള്ള റോഡ് തകർന്ന് അപകടം പതിവായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. പാലാ റോഡിൽനിന്ന് ആരംഭിക്കുന്ന പഴയ മണക്കാട് റോഡിനാണ് ഈ ഗതികേട്. നൂറു കണക്കിനു വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ് ടാർ ഒരു ഭാഗം പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ഈ റോഡിലൂടെയാണ് ജയ്റാണി

തൊടുപുഴ ∙നഗര മധ്യത്തിലുള്ള റോഡ് തകർന്ന് അപകടം പതിവായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. പാലാ റോഡിൽനിന്ന് ആരംഭിക്കുന്ന പഴയ മണക്കാട് റോഡിനാണ് ഈ ഗതികേട്. നൂറു കണക്കിനു വാഹനങ്ങളും വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡാണ് ടാർ ഒരു ഭാഗം പൊളിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. ഈ റോഡിലൂടെയാണ് ജയ്റാണി സ്കൂളിലേക്കുള്ള ബസുകളും ആയിരക്കണക്കിനു വിദ്യാർഥികളും സഞ്ചരിക്കുന്നത്. റോഡ് പുതിയ ബൈപാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇറക്കമായ ഇവിടെ കഴിഞ്ഞ ദിവസം ടാർ പൊളിഞ്ഞ ഭാഗത്ത് ചാടിയ ഓട്ടോറിക്ഷ മറിഞ്ഞു.
അടുത്ത ദിവസം വീണ്ടും മറ്റൊരു ഓട്ടോറിക്ഷയും ഇവിടെ ചാടിയെങ്കിലും മറിയാതെ ആളുകൾ താങ്ങിനിർത്തുകയായിരുന്നു. ടാറും മെറ്റലും ഇളകി ഒരു ഭാഗം തകർന്നുകിടക്കുന്നതാണ് അപകടത്തിനു ഇടയാക്കുന്നത്. നേരത്തേ മണക്കാടിനുള്ള പ്രധാന റോഡ് ഇതായിരുന്നു. പുതിയ ബൈപാസ് മുകൾ ഭാഗത്തു കൂടി നിർമിച്ചതോടെ ഈ റോഡിലൂടെ ബസുകളും മറ്റ് വലിയ വാഹനങ്ങളും ഓടാതായി. എന്നാൽ ഇവിടെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലേക്കുള്ള വാഹനങ്ങൾക്ക് പുറമേ ചെറു വാഹനങ്ങളും ഇതുവഴിയാണ് ഓടുന്നത്. വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് റോഡ് അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പ്രശ്നമെന്ന് നഗരവാസികൾ പറഞ്ഞു.