ഇടുക്കി ജില്ലയിൽ ഇന്ന് (22-12-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത. കോഴ്സുകൾക്ക്അപേക്ഷിക്കാം പൈനാവ് ∙ മോഡൽ പോളിടെക്നിക് കോളജിൽ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (1 സെമസ്റ്റർ),

കാലാവസ്ഥ
∙ സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത.
കോഴ്സുകൾക്ക് അപേക്ഷിക്കാം
പൈനാവ് ∙ മോഡൽ പോളിടെക്നിക് കോളജിൽ ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (1 സെമസ്റ്റർ), ഡേറ്റ എൻട്രി ടെക്നിക്സ് & ഓഫിസ് ഓട്ടമേഷൻ (2 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (1 സെമസ്റ്റർ). www.ihrdadmissions.org എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ഓൺലൈനായി റജിസ്ട്രേഷൻ ഫീസായ 150 രൂപയും (എസ്‌സി എസ്‌ടി വിഭാഗത്തിൽ ഉൾപ്പെടുന്നവർ 100 രൂപ) അടയ്ക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും നിർദിഷ്ട അനുബന്ധങ്ങളും സഹിതം കോളജിൽ 31ന് അകം സമർപ്പിക്കണം. എസ്‌സി / എസ്‌ടി / ഒഇസി / ഒബിസി (എച്ച്) വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യമുണ്ടായിരിക്കും. ഐഎച്ച്ആർഡിയുടെ വെബ് സൈറ്റായ www.ihrd.ac.in സന്ദർശിക്കണം. 8547005084, 9446073146.
ജോലി ഒഴിവ്
ഏലപ്പാറ ∙ ഗവ.ഐടിഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുള്ളതായി പ്രിൻസിപ്പൽ അറിയിച്ചു. യോഗ്യത: റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിങ് ടെക്നിഷ്യൻ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായോഗിക പരിജ്ഞാനം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂവിനു പങ്കെടുക്കുന്നതിന് 27ന് 10ന് പ്രിൻസിപ്പൽ മുൻപാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി നേരിട്ട് ഹാജരാകണം.