ന്യൂമാൻ കോളജിലേക്കുള്ള ബൈപാസ് റോഡ് തകർന്നു
തൊടുപുഴ ∙ വഴിനീളെ കുഴി, ടാർ ഇളകി മെറ്റലുകൾ ചിതറി കിടക്കുന്നു, വീതി കുറവ്. ജിവിഎച്ച്എസ്എസിൽ നിന്നു ന്യൂമാൻ കോളജിലേക്കുള്ള ബൈപാസ് റോഡിന്റെ അവസ്ഥയാണിത്. സ്കൂൾ വിദ്യാർഥികൾ മാത്രമല്ല ഇതുവഴി സഞ്ചരിക്കുന്നത് മാർക്കറ്റ് റോഡിൽ നിന്നു കോളജ് ജംക്‌ഷൻ, ജില്ലാ ആശുപത്രി, കാരിക്കോട് എന്നിവിടങ്ങളിലേക്കുള്ള

തൊടുപുഴ ∙ വഴിനീളെ കുഴി, ടാർ ഇളകി മെറ്റലുകൾ ചിതറി കിടക്കുന്നു, വീതി കുറവ്. ജിവിഎച്ച്എസ്എസിൽ നിന്നു ന്യൂമാൻ കോളജിലേക്കുള്ള ബൈപാസ് റോഡിന്റെ അവസ്ഥയാണിത്. സ്കൂൾ വിദ്യാർഥികൾ മാത്രമല്ല ഇതുവഴി സഞ്ചരിക്കുന്നത് മാർക്കറ്റ് റോഡിൽ നിന്നു കോളജ് ജംക്‌ഷൻ, ജില്ലാ ആശുപത്രി, കാരിക്കോട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. അതുകൊണ്ടുതന്നെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. റോഡിനു കുറുകെ രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് കൂടുതൽ ദുരിതം. രണ്ട് വലിയ വാഹനങ്ങൾ എതിരെ വന്നാൽ കടന്നുപോകാനും ബുദ്ധിമുട്ടാണ്. ആശുപത്രിയിലേക്കുള്ള വാഹനങ്ങളാണ് കൂടുതലായി ഇതുവഴി വരുന്നത്. റോഡിന്റെ അവസ്ഥയും വാഹനങ്ങളുടെ തിരക്കിനുമിടയിലൂടെയുള്ള കാൽനടയാത്രക്കാരുടെ സഞ്ചാരം ഏറെ ദുരിതമാണ്.
തീർന്നില്ല പല ഭാഗത്തും കുഴികളിൽ നിന്നുള്ള മെറ്റലുകൾ ഇളകി കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്കു അപകടഭീഷണി ഉയർന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ട് വർഷങ്ങളായി. ഇടയ്ക്കു വലിയ കുഴികൾ അടയ്ക്കുമെങ്കിൽ ഒരു മാസം മാത്രമാണ് അതിന്റെ കാലാവധി. പിന്നീട് വീണ്ടും പഴയപടിയാകും. ചെറിയ കുഴികൾ അടയ്ക്കാതെ വിടുന്നത് ആഴ്ചകൾക്കുള്ളിൽ വലിയ കുഴികൾ ആകുമെന്ന് യാത്രക്കാർ പറയുന്നു. മാസങ്ങൾക്കു മുൻപ് രൂപപ്പെട്ട കുഴികളാണ് നിലവിൽ റോഡിനു കുറുകെയായി വലിയ കുഴിയായി മാറിയിരിക്കുന്നത്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇതിനു കാരണം. അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് കുഴി അടയ്ക്കാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.