ഇടുക്കി ജില്ലയിൽ ഇന്ന് (30-12-2024); അറിയാൻ, ഓർക്കാൻ
ഉഷാറാണ്, വിന്റർ കാർണിവൽ മൂന്നാർ ∙ ഗവ. ബോട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന വിന്റർ കാർണിവൽ സന്ദർശിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്. കാർണിവൽ ആരംഭിച്ച 21 മുതൽ ഇന്നലെ വരെ 30,000 പേരാണ് സന്ദർശിച്ചത്. കാർണിവൽ 31ന് സമാപിക്കും. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി മൂന്നാറിൽ ഒരാഴ്ചയായി സഞ്ചാരികളുടെ വൻ തിരക്കാണ്

ഉഷാറാണ്, വിന്റർ കാർണിവൽ
മൂന്നാർ ∙ ഗവ. ബോട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന വിന്റർ കാർണിവൽ സന്ദർശിക്കാൻ സഞ്ചാരികളുടെ ഒഴുക്ക്. കാർണിവൽ ആരംഭിച്ച 21 മുതൽ ഇന്നലെ വരെ 30,000 പേരാണ് സന്ദർശിച്ചത്. കാർണിവൽ 31ന് സമാപിക്കും. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കായി മൂന്നാറിൽ ഒരാഴ്ചയായി സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ദേവികുളം റോഡിലുള്ള ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡിടിപിസി) ബോട്ടാണിക്കൽ ഗാർഡനിലാണ് കാർണിവൽ നടക്കുന്നത്. കാർണിവൽ ആഘോഷങ്ങൾ കൂടാതെ വിദേശയിനത്തിൽപെട്ട അസീലിയ ഉൾപ്പെടെ മൂവായിരത്തിലേറെ തരത്തിലുള്ള പൂക്കളും ഒരു ലക്ഷം ചെടികളും ഗാർഡനിലെ പ്രത്യേകതയാണ്.
ഓർക്കിഡ് ഗാർഡൻ, കള്ളിമുൾച്ചെടികളുടെ ശേഖരം എന്നിവയും പൂന്തോട്ടത്തിന്റെ പ്രത്യേകതയാണ്. കാർണിവലിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് പൂന്തോട്ടത്തിൽ മ്യൂസിക്കൽ ഫൗണ്ടനും പ്രത്യേക വൈദ്യുത വിളക്ക് അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 100 കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.
എൻഎസ്എസ് ക്യാംപ് സമാപിച്ചു
രാജകുമാരി ∙ രാജകുമാരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ സഹവാസ ക്യാംപ് രാജകുമാരി ഹോളി ക്വീൻസ് യുപി സ്കൂളിൽ സമാപിച്ചു. ക്യാംപിനോടനുബന്ധിച്ച് കമ്യൂണിക്കേഷൻസ് സ്കിൽസ്, ഡിജിറ്റൽ ലിറ്ററസി, ലഹരി വിമുക്തി, ലീഡർഷിപ്, സുസ്ഥിര ജീവിത ശൈലി, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു.
പ്രിൻസിപ്പൽ എ.സി.ഷിബി, പ്രോഗ്രാം ഓഫിസർ ആർ.സോമിനി, അധ്യാപകരായ എൻ.ടി.സുമേഷ്, ഇ.എൻ.ഹരികുമാർ, സിന്ദു ജോസഫ്, സോണി ദാസ്, ഡോണ കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സ്മിത പൗലോസ്, എസ്എംസി ചെയർമാൻ കെ.ജി.ഗിരീഷ് എന്നിവർ പങ്കെടുത്തു.
പാലിയേറ്റീവ് ഹോം കെയർ സർവീസ് ഉദ്ഘാടനം നാളെ
കുടയത്തൂർ ∙ സേവാഭാരതി ആരംഭിക്കുന്ന പാലിയേറ്റീവ് ഹോം കെയർ സർവീസിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 4.30ന് സരസ്വതി വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സേവാഭാരതി കുടയത്തൂർ യൂണിറ്റ് പ്രസിഡന്റ് എം.ആർ.മധുസൂദനൻ പിള്ള അധ്യക്ഷനാകും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
വാഹന സമർപ്പണം സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ സി.എസ് മോഹനൻ നിർവഹിക്കും. പാലിയേറ്റീവ് നിധി സമാഹരണത്തിന്റെ ഉദ്ഘാടനം കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.ഷിയാസ് നിർവഹിക്കും. ചടങ്ങിനോടനുബന്ധിച്ച് അർഹതയുള്ള തിരഞ്ഞെടുക്കപ്പെട്ടവർക്ക് ചികിത്സാ ധനസഹായവും നൽകും.