മിശിഹാ വർഷം 2025 ജൂബിലി ആചരണത്തിന് തുടക്കം
ചെറുതോണി ∙ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തിയുടെ സാധാരണ ജൂബിലി വർഷത്തിന് ഇടുക്കി രൂപതയിൽ പ്രൗഢഗംഭീരമായ തുടക്കം. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടന കർമം നിർവഹിച്ചു. രാവിലെ 6.30ന് സെന്റ് ജോർജ് എൽപി സ്കൂളിൽ നടന്ന പ്രത്യേക

ചെറുതോണി ∙ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തിയുടെ സാധാരണ ജൂബിലി വർഷത്തിന് ഇടുക്കി രൂപതയിൽ പ്രൗഢഗംഭീരമായ തുടക്കം. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടന കർമം നിർവഹിച്ചു. രാവിലെ 6.30ന് സെന്റ് ജോർജ് എൽപി സ്കൂളിൽ നടന്ന പ്രത്യേക പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.
വാഴത്തോപ്പ് ഇടവകയിലെ കൈക്കാരന്മാർ സമർപ്പിച്ച ജൂബിലി കുരിശ് മെത്രാൻ വെഞ്ചരിച്ചു പ്രതിഷ്ഠിച്ചു. തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ നൂറിലേറെ മാലാഖ വേഷധാരികളായ കുട്ടികളും അൾത്താര ബാലന്മാരും അണിനിരന്നു.
കുർബാനയിൽ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറൽമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ.ജോസ് പ്ലാച്ചിക്കൽ, മോൺ.ഏബ്രഹാം പുറയാറ്റ്, കത്തീഡ്രൽ വികാരി ഫാ.ഫ്രാൻസിസ് ഇടവക്കണ്ടം, ചാൻസലർ ഫാ.മാർട്ടിൻ പൊൻപനാൽ, ജൂബിലി കോഓർഡിനേറ്റർ ഫാ.മാത്യു അഴകനാകുന്നേൽ എന്നിവർ നേതൃത്വം നൽകി.
ക്രിസ്മസ് തിരുക്കർമങ്ങളോടനുബന്ധിച്ച് റോമിലെ വിശുദ്ധ കവാടം തുറന്ന് ജൂബിലി വർഷാചരണത്തിനു മാർപാപ്പ ഔദ്യോഗികമായ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എല്ലാ രൂപതകളിലും കത്തീഡ്രൽ പള്ളികളിൽ രൂപത അധ്യക്ഷൻമാർ ജൂബിലി വർഷോദ്ഘാടനം നിർവഹിക്കുന്നത്.
5 പള്ളികൾ ജൂബിലി തീർഥാടന കേന്ദ്രങ്ങൾ
ക്രിസ്തു ജയന്തി ജൂബിലിയോട് അനുബന്ധിച്ച് രൂപതയിലെ 5 പള്ളികൾ ജൂബിലി തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രി ചാൻസലർ ഫാ.ഡോ.മാർട്ടിൻ പൊൻപനാൽ വായിച്ചു. വാഴത്തോപ്പ്, അടിമാലി, നെടുങ്കണ്ടം, രാജകുമാരി, എഴുകുംവയൽ കുരിശുമല തുടങ്ങിയ പള്ളികളാണ് തീർഥാടന കേന്ദ്രങ്ങൾ. ശുശ്രൂഷകൾക്കു മധ്യേ, ഈ പള്ളികളിലെ വികാരിമാർ ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിൽനിന്നു പ്രഖ്യാപന രേഖ ഏറ്റുവാങ്ങി.