700 അടി ഉയരത്തിലുള്ള ഒറ്റപ്പാറയിൽ അഞ്ഞൂറിലേറെ തേൻകൂടുകള്‍; തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്ക്
മറയൂർ ∙ കാന്തല്ലൂരിലെ തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. അഞ്ചുനാട് ജനതയുടെ കുടിയേറ്റ കാലം മുതൽ പഴക്കമാണ് ഈ തേൻ പാറയ്ക്കുള്ളത്. ഇവിടെ നിന്ന് തേൻ ശേഖരിക്കുന്നത് ഉപജീവന മാർഗമായി കണ്ടിരുന്ന ഒരുതലമുറ വരെ ഉണ്ടായിരിന്നു. കാന്തല്ലൂർ കുളച്ചിവയൽ ആദിവാസി കുടിയുടെ പ്രവേശന കവാടത്തിലാണ് ഈ തേൻപാറ. 700 അടി

മറയൂർ ∙ കാന്തല്ലൂരിലെ തേൻപാറ കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു. അഞ്ചുനാട് ജനതയുടെ കുടിയേറ്റ കാലം മുതൽ പഴക്കമാണ് ഈ തേൻ പാറയ്ക്കുള്ളത്. ഇവിടെ നിന്ന് തേൻ ശേഖരിക്കുന്നത് ഉപജീവന മാർഗമായി കണ്ടിരുന്ന ഒരുതലമുറ വരെ ഉണ്ടായിരിന്നു. കാന്തല്ലൂർ കുളച്ചിവയൽ ആദിവാസി കുടിയുടെ പ്രവേശന കവാടത്തിലാണ് ഈ തേൻപാറ. 700 അടി ഉയരത്തിലുള്ള ഒറ്റപ്പാറയിൽ അഞ്ഞൂറിലേറെ വരുന്ന തേൻകൂടുകളാണുള്ളത്. മുൻകാലങ്ങളിൽ കുളച്ചിവയലിലെ ആദിവാസികൾ മാർച്ച് മാസം പകുതിയിൽ പ്രത്യേക പൂജയൊരുക്കി ഈ പാറയ്ക്കു മുകളിൽനിന്ന് വടംകെട്ടിയിറങ്ങി തേൻ ശേഖരിക്കുന്നതും കുടിയിലെ എല്ലാവർക്കും പങ്ക് വയ്ക്കുന്നതും ആഘോഷമായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ തലമുറയിലെ ആദിവാസികള്‍ ഇതിന് മുതിരാറില്ല. അതിസാഹസികമായ ഈ പ്രക്രിയയിലെ ആപത്ത് കണക്കിലെടുത്തും കൃഷിയിലൂടെയും മറ്റും വരുമാനമാര്‍ഗം കണ്ടെത്തുന്നതും തന്നെയാണ് പ്രധാനകാരണം. മാത്രമല്ല, റാഗിയും വനവിഭവങ്ങളും ഭക്ഷിച്ചിരുന്ന തങ്ങളുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന ഉയര്‍ന്ന ശാരീരികക്ഷമത ഇപ്പോഴുള്ള ഭക്ഷണക്രമത്താല്‍ തങ്ങള്‍ക്കില്ലെന്ന് ഇവര്‍ പറയുന്നു. ശീതകാല പഴം, പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്കാണ് തേൻപാറയ്ക്ക്. ദിവസേനെ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
∙ പ്രോത്സാഹിപ്പിച്ചാൽ കൃഷിക്ക് അനുയോജ്യം
പ്രകൃതിദത്തമായി തന്നെ തേൻകൂട് വ്യാപകമായുള്ള ഈ പ്രദേശം തേൻ കൃഷിക്ക് അനുയോജ്യമായമാണ്. ശാസ്ത്രീയമായ രീതിയിൽ കർഷകർക്ക് കൃഷിക്കാവശ്യമായ ക്ലാസുകളും സാമ്പത്തിക സഹായങ്ങളും നൽകുകയാണെങ്കിൽ തേൻ കൃഷി വ്യാപിപ്പിക്കുകയും പ്രചാരം നേടിയ മറയൂർ ശർക്കരപോലെ ശുദ്ധമായ തേനും ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരിൽനിന്നു വിപണനത്തിനായി എത്തിക്കാൻ കഴിയുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾ തന്നെ ഗ്രാമങ്ങളിൽ ഭാഗികമായി മാത്രം ഉൽപാദിപ്പിക്കുന്ന തേനിന് മേഖല സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കിടയിൽ വൻ പ്രചാരമാണ്.