ഇടുക്കി ജില്ലയിൽ ഇന്ന് (02-01-2025); അറിയാൻ, ഓർക്കാൻ
കട്ടപ്പന കമ്പോളം ഏലം: 2850-2950 കുരുമുളക്: 631 കാപ്പിക്കുരു(റോബസ്റ്റ): 222 കാപ്പി പരിപ്പ്(റോബസ്റ്റ): 395 കൊട്ടപ്പാക്ക്: 210 മഞ്ഞൾ: 220, ചുക്ക്: 310 ഗ്രാമ്പൂ: 900, ജാതിക്ക: 310 ജാതിപത്രി: 1700-2350 ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും കട്ടപ്പന ∙ ഇടുക്കി ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ്

കട്ടപ്പന കമ്പോളം
ഏലം: 2850-2950
കുരുമുളക്: 631
കാപ്പിക്കുരു(റോബസ്റ്റ): 222
കാപ്പി പരിപ്പ്(റോബസ്റ്റ): 395
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 220, ചുക്ക്: 310
ഗ്രാമ്പൂ: 900, ജാതിക്ക: 310
ജാതിപത്രി: 1700-2350
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കട്ടപ്പന ∙ ഇടുക്കി ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (എപിബി- കെഎപി-5)(കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 7, 8, 9, 10, 13, 15 തീയതികളിൽ രാവിലെ 5.30 മുതൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, കാൽവരിമൗണ്ട് കാൽവരി ഹൈസ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ തങ്ങളുടെ വൺടൈം റജിസ്ട്രേഷൻ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മിഷൻ അംഗീകരിച്ച യഥാർഥ തിരിച്ചറിയൽ രേഖയും മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും സഹിതം നിശ്ചിത സമയത്തും നിശ്ചിത തീയതിയിലും ബന്ധപ്പെട്ട കേന്ദ്രത്തിൽ ഹാജരാകണം. കായിക പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർഥികൾ അതാത് ഓഫിസുകളിൽ അതേദിവസംതന്നെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം.
ഗതാഗത നിയന്ത്രണം
തൊടുപുഴ ∙ രാമമംഗലം – തൊടുപുഴ റോഡിലും തൊടുപുഴ – ഉടുമ്പന്നൂർ റോഡിലും ടാറിങ് നടക്കുന്നതിനാൽ 3ന് രാവിലെ 6വരെ രാത്രിയും പകലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
തൊടുപുഴ ∙ കാരിക്കോട്–വെള്ളിയാമറ്റം റോഡിൽ സപ്ലൈകോ ഗോഡൗൺ മുതൽ മാർത്തോമ്മാ കവല വരെ കോൺക്രീറ്റ് പണികൾ ആരംഭിച്ചതിനാൽ 31 വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ജോലി ഒഴിവ്
തൊടുപുഴ ∙ കരിങ്കുന്നം പഞ്ചായത്തിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി ഡിപ്ലോമ, ഡ്രാഫ്റ്റ്മാൻ സിവിൽ, ഐടിഐ സർവേയർ, ഡിഗ്രി, പ്ലസ് ടു എന്നീ യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. 04862 242322.
കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ യുപി വിഭാഗം (മലയാളം) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 3ന് 11ന് സ്കൂളിൽ നടക്കും.
ഇരട്ടയാർ ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂളിൽ യുഎസ്ടി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 10.30ന് സ്കൂൾ
രാജകുമാരി ∙ രാജകുമാരി ഗവ.വിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള എൻവിടി ജിഎഫ്‌സി അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
രാജാക്കാട് ∙ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ജോഗ്രഫി(സീനിയർ) അധ്യാപക തസ്തികയിൽ ഇന്റർവ്യൂ നാളെ 11ന് ഓഫിസിൽ
അപേക്ഷ നൽകണം
കുടയത്തൂർ ∙ കൃഷിഭവനിൽ ജനകീയാസൂത്രണം പദ്ധതി പ്രകാരം ടിഷ്യു കൾചർ വാഴ, ഇഞ്ചി, മഞ്ഞൾ വിത്ത് എന്നീ പദ്ധതികൾക്ക് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കർഷകർ സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം 10 ന് മുൻപായി കൃഷിഭവനിൽ എത്തി അപേക്ഷ സമർപ്പിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
കട്ടപ്പന ∙ കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിൽ യുപി വിഭാഗം (മലയാളം) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 3ന് 11ന് സ്കൂളിൽ നടക്കും.
ഇരട്ടയാർ ∙ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂളിൽ യുഎസ്ടി തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 6ന് 10.30ന് സ്കൂൾ
എജ്യുക്കേഷൻ എക്സ്പോ നാളെ
നെടുങ്കണ്ടം ∙ കുട്ടികളുടെ ശാസ്ത്ര അവബോധവും ക്രിയാത്മക കഴിവുകളും വളർത്തുന്നതിന് തൂക്കുപാലം വിജയമാതാ സ്കൂൾ സംഘടിപ്പിക്കുന്ന എജ്യുക്കേഷൻ എക്സ്പോ നാളെ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന എക്സിബിഷൻ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം ഹെഡ് ആൻഡ് പ്രഫസർ എം.മുരുഗൻ ഉദ്ഘാടനം ചെയ്യും. എക്സിബിഷൻ കാണാൻ പൊതുജനത്തിനും മറ്റു സ്കൂളുകളിലെ കുട്ടികൾക്കും അവസരം ഉണ്ടായിരിക്കു സ്കൂൾ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബീന അറിയിച്ചു.