കാലാവസ്ഥ ∙ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂ‌ടിയ മഴയ്ക്കു സാധ്യത. പരാതിപരിഹാരഅദാലത്ത്ഇന്ന് തൊടുപുഴ ∙ താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഇന്ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി.എൻ.വാസവന്റെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ 
∙ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂ‌ടിയ മഴയ്ക്കു സാധ്യത.

പരാതിപരിഹാര അദാലത്ത് ഇന്ന് 
തൊടുപുഴ ∙ താലൂക്ക്തല പരാതിപരിഹാര അദാലത്ത് ഇന്ന് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും വി.എൻ.വാസവന്റെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. അദാലത്തിൽ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. 2 മറുപടി കൗണ്ടറുകളുമുണ്ടാകും. പൊതുജനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ വഴി നേരിട്ടോ അദാലത്തിലേക്കുളള പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.

ADVERTISEMENT

∙ പരിഗണിക്കുന്ന വിഷയങ്ങൾ: ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/ മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം, പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും,

റേഷൻകാർഡ്, കാർഷിക വിളകളുടെ സംഭരണവും വിതരണവും (വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ), വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽനിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം.

ADVERTISEMENT

ജോലി ഒഴിവ്  
വണ്ണപ്പുറം ∙ പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. സംസ്ഥാന സർക്കാരിന്റെ സാങ്കേതിക പരീക്ഷ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ ഡിഗ്രിയും കംപ്യൂട്ടർ ആപ്ലിക്കേഷൻ /പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഡിഗ്രി ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യത ഉണ്ടായിരിക്കണം. പ്രായം 18നും 30നും ഇടയിൽ. പട്ടികജാതി പട്ടിക വർഗക്കാർക്ക് 3 വർഷത്തെ ഇളവുണ്ട്. 10ന് മുൻപ് പഞ്ചായത്ത്‌ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 04862-245399.