35 വർഷം മുൻപ് യുഎസിലേക്കു പോയ ജെയ്സ് പറന്നിറങ്ങി; നാടിന്റെ മണ്ണിൽ
തൊടുപുഴ ∙ മൂന്നര പതിറ്റാണ്ടു മുൻപ് ഇടുക്കിയിലെ ഹൈറേഞ്ചിൽ നിന്നു യുഎസിലെ ലൊസാഞ്ചലസിലേക്കു കുടിയേറിയ വണ്ടൻമേട് സ്വദേശി ജെയ്സ് വർഗീസ് (53) ഇത്തവണ നാട്ടിലേക്കു പറന്നിറങ്ങി.ടൂറിസം സാധ്യതകളെക്കുറിച്ചു പഠിക്കാൻ കൊച്ചിയിൽ നിന്നു തൊടുപുഴയിലേക്കും പിന്നീട് വണ്ടൻമേട്ടിലേക്കുമാണു ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്.

തൊടുപുഴ ∙ മൂന്നര പതിറ്റാണ്ടു മുൻപ് ഇടുക്കിയിലെ ഹൈറേഞ്ചിൽ നിന്നു യുഎസിലെ ലൊസാഞ്ചലസിലേക്കു കുടിയേറിയ വണ്ടൻമേട് സ്വദേശി ജെയ്സ് വർഗീസ് (53) ഇത്തവണ നാട്ടിലേക്കു പറന്നിറങ്ങി. ടൂറിസം സാധ്യതകളെക്കുറിച്ചു പഠിക്കാൻ കൊച്ചിയിൽ നിന്നു തൊടുപുഴയിലേക്കും പിന്നീട് വണ്ടൻമേട്ടിലേക്കുമാണു ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്.
ഇന്നലെ രാവിലെ 10നു തൊടുപുഴ ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നിന്നു ഹെലികോപ്റ്ററിലെത്തി. വണ്ടൻമേട്ടിൽ എംഇഎസ് ഹൈസ്കൂൾ ഗ്രൗണ്ടിലാണു ലാൻഡിങ്ങിനുള്ള സജ്ജീകരണം ഒരുക്കിയിരുന്നത്. ഇവിടെ നിന്നു കാറിൽ കുഴിത്തൊളു സ്കൂളിലും ജന്മനാട്ടിലുമൊക്കെ സന്ദർശനം നടത്തിയ ശേഷമാണു തൊടുപുഴയിൽ തിരികെയെത്തിയത്. ഹെലികോപ്റ്റർ ലാൻഡ് ചെയ്ത തൊടുപുഴയിലും വണ്ടൻമേട്ടിലും ഒട്ടേറെ പേർ ഹെലികോപ്റ്റർ അടുത്തു കാണാനും ചിത്രങ്ങൾ പകർത്താനും എത്തിയിരുന്നു.
അമേരിക്കയിൽ ജോലി ചെയ്തിരുന്ന മാതാവ് മോളി വർഗീസിനൊപ്പമാണു ജെയ്സ് 35 വർഷം മുൻപ് അവിടേക്കു പോയത്. നാട്ടിലെ എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും യുഎസിലെത്തി റിയൽ എസ്റ്റേറ്റ് ബിസിനസ് മാനേജ്മെന്റിൽ ബിരുദമെടുത്തു. തുടർന്നു ബിസിനസിലേക്ക്. പിതാവ് ജോർജ് വർഗീസിനെയും പിന്നീട് യുഎസിലേക്കു കൊണ്ടുപോയി.
ഭോപാലിൽ ജനിച്ചു വളർന്ന വീന വർഗീസാണു ഭാര്യ. മക്കൾ: ബിസിനസ് മാനേജ്മെന്റ് വിദ്യാർഥിയായ ജോഷ്വയും കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥി ജോനാഥനും. ബെംഗളൂരു ആസ്ഥാനമായുള്ള സഞ്ജയ് ഗൗഡ ഗ്രൂപ്പിന്റെ ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്.