ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; എക്സൈസിനെതിരെ അന്വേഷണം വേണമെന്നാവശ്യം
മുട്ടം ∙ എള്ളുംപുറം സെറ്റിൽമെന്റ് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കുന്ന എക്സൈസ് നടപടിക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് മുട്ടം പഞ്ചായത്ത് ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴയിലെ ഫിനാൻസ് സ്ഥാപനത്തിനെതിരെ നടന്ന പ്രക്ഷോഭ സമരത്തിൽ മുൻനിര പ്രവർത്തകനായിരുന്ന സിറിൾ ജോൺസനെതിരെ വിരോധം നിമിത്തം

മുട്ടം ∙ എള്ളുംപുറം സെറ്റിൽമെന്റ് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കുന്ന എക്സൈസ് നടപടിക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്ന് മുട്ടം പഞ്ചായത്ത് ഭരണസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴയിലെ ഫിനാൻസ് സ്ഥാപനത്തിനെതിരെ നടന്ന പ്രക്ഷോഭ സമരത്തിൽ മുൻനിര പ്രവർത്തകനായിരുന്ന സിറിൾ ജോൺസനെതിരെ വിരോധം നിമിത്തം സ്ഥാപനം ഉടമയുടെ സ്വാധീനത്തിന് വഴങ്ങി കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.
ഇതു സംബന്ധിച്ച് യുവാവ് നൽകിയ പരാതിയിൽ എക്സൈസ് ബ്രാഞ്ച് സെൻട്രൽ സോൺ അസിസ്റ്റൻറ് കമ്മിഷണർ അന്വേഷണം നടത്തിവരികയാണ്. അന്വേഷണ അട്ടിമറിക്കുന്നതിനും വഴിതിരിക്കുന്നതിനും വേണ്ടിയാണ് സിറിലിന്റെ പിതാവിന്റെ പുരയിടത്തുനിന്നു വൻതോതിൽ കഞ്ചാവ് ഹഷീഷ് ഓയിൽ കണ്ടെത്തിയത്. പുതിയ ഒരു കേസ് ചാർജ് ചെയ്തത് ചില എക്സൈസ് ഉദ്യോഗസ്ഥരുടെയും ബ്ലേഡ് മയക്കുമരുന്ന് മാഫിയ സംഘത്തിന്റെയും ഗൂഢാലോചനയാണെന്നാണ് ഭരണസമിതി പറയുന്നത്.
ജനകീയ പ്രക്ഷോഭ സമിതിയുടെ പരാതിയിലാണ് പഞ്ചായത്ത് ഭരണസമിതി സർക്കാരിനോട് സമഗ്ര അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. ഇയാൾ നിരപരാധിയാണെങ്കിൽ അദ്ദേഹത്തിന് കുടുംബത്തിനും സ്വൈര്യജീവിതം സാധ്യമാക്കുന്നത് പഞ്ചായത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തിനു ശേഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോൺ അറിയിച്ചു.