ഇരുചക്രവാഹന യാത്രക്കാരെ വെട്ടിലാക്കി ടൈൽ പാകി; റോഡിൽ അപകടം പതിവ്
മൂലമറ്റം ∙ ഇരുചക്രവാഹന യാത്രക്കാരെ വെട്ടിലാക്കി മൂലമറ്റം ബസ് സ്റ്റാൻഡ്– അങ്കണവാടി റോഡ്.റോഡ് കഴിഞ്ഞ ദിവസം ടൈൽ പാകിയതോടെയാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായത്. ടൈൽ പാകിയ ശേഷം റോഡിൽ പാറപ്പൊടി അമിതമായി വിതറിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കി.ഇറക്കമുള്ള റോഡായതിനാൽ ടൈലിന്റെ മുകളിലെ മണലിൽ

മൂലമറ്റം ∙ ഇരുചക്രവാഹന യാത്രക്കാരെ വെട്ടിലാക്കി മൂലമറ്റം ബസ് സ്റ്റാൻഡ്– അങ്കണവാടി റോഡ്. റോഡ് കഴിഞ്ഞ ദിവസം ടൈൽ പാകിയതോടെയാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായത്. ടൈൽ പാകിയ ശേഷം റോഡിൽ പാറപ്പൊടി അമിതമായി വിതറിയ ശേഷം കരാറുകാരൻ സ്ഥലം കാലിയാക്കി. ഇറക്കമുള്ള റോഡായതിനാൽ ടൈലിന്റെ മുകളിലെ മണലിൽ ഇരുചക്രവാഹനങ്ങൾ തെന്നി നീങ്ങി അപകടത്തിൽപെടുന്നത് പതിവായിരിക്കുകയാണ്.
ചില കാൽനടയാത്രക്കാരും ഇവിടെ തെന്നിവീണു. മഴയിൽ പാറപ്പൊടി ഒഴുകിപ്പോകുമെന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ മഴയില്ലാത്തതിനാൽ റോഡിൽ മണൽ കട്ടിയിൽ കിടക്കുകയാണ്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു ബ്രേക്ക് ഉപയോഗിച്ചാൽ റോഡിൽ വാഹനം തെന്നി മാറി അപകടത്തിൽപെടും. ഇതൊഴിവാക്കാൻ റോഡിലെ മണൽപൊടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.