അപകടാവസ്ഥയിൽ; ഈ കലുങ്ക് പുനർനിർമിക്കണം
നെടുങ്കണ്ടം ∙ രാമക്കൽമേട്- കമ്പംമെട്ട് റോഡിൽ ബാലൻപിള്ളസിറ്റിക്ക് സമീപത്തെ കലുങ്ക് അപകടാവസ്ഥയിൽ. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കലുങ്കിന്റെ കോൺക്രീറ്റ് ഇളകിമാറി വാർക്കക്കമ്പികൾ പുറത്തുവന്ന നിലയിലാണ്. രാമക്കൽമേട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളുടേതടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന

നെടുങ്കണ്ടം ∙ രാമക്കൽമേട്- കമ്പംമെട്ട് റോഡിൽ ബാലൻപിള്ളസിറ്റിക്ക് സമീപത്തെ കലുങ്ക് അപകടാവസ്ഥയിൽ. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കലുങ്കിന്റെ കോൺക്രീറ്റ് ഇളകിമാറി വാർക്കക്കമ്പികൾ പുറത്തുവന്ന നിലയിലാണ്. രാമക്കൽമേട്ടിൽ എത്തുന്ന വിനോദ സഞ്ചാരികളുടേതടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.
കലുങ്ക് ബലക്ഷയത്തിലായതോടെ സമീപവാസികളും ആശങ്കയിലാണ്. ചെറു കാറുകൾ കടന്നുപോകുമ്പോൾ പോലും കലുങ്കിന് കുലുക്കം അനുഭവപ്പെടുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിർമിച്ച ശേഷം പിന്നീടിതുവരെയും കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കലുങ്കിന് സംരക്ഷണ വേലികളും നിർമിച്ചിട്ടില്ല. കലുങ്ക് പുനർ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.