കട്ടപ്പന ∙ കാൻസർ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. പീരുമേട് ലക്ഷ്മി കോവിൽ തെപ്പക്കുളം എസ്റ്റേറ്റിൽ പി.രമേഷാണ്(33) സഹായം തേടുന്നത്. കട്ടപ്പനയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി താൽക്കാലിക ജോലി ചെയ്യുന്ന രമേഷിന് കഴിഞ്ഞ വർഷം ജനുവരിയിലാണ് കാൻസർ സ്ഥിരീകരിച്ചത്.ബുദ്ധിമുട്ടുകളെത്തുടർന്ന് വിദഗ്ധപരിശോധന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ കാൻസർ ബാധിതനായ യുവാവ് ചികിത്സാ സഹായം തേടുന്നു. പീരുമേട് ലക്ഷ്മി കോവിൽ തെപ്പക്കുളം എസ്റ്റേറ്റിൽ പി.രമേഷാണ്(33) സഹായം തേടുന്നത്. കട്ടപ്പനയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി താൽക്കാലിക ജോലി ചെയ്യുന്ന രമേഷിന് കഴിഞ്ഞ വർഷം ജനുവരിയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ബുദ്ധിമുട്ടുകളെത്തുടർന്ന് വിദഗ്ധപരിശോധന നടത്തിയപ്പോഴാണ് ബ്ലഡ് കാൻസറാണെന്ന് കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും ചികിത്സ തുടങ്ങി.

ഒരുവർഷം നീണ്ട ചികിത്സയ്ക്കായി ഇതുവരെ എട്ടുലക്ഷത്തോളം രൂപ ചെലവായി. 2026 വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്ന് രമേഷ് പറയുന്നു. മജ്ജ മാറ്റിവയ്‌ക്കേണ്ടി വരുമെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. രമേഷിന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞിരുന്നത്. നിലവിൽ നരിയമ്പാറയിൽ വാടകയ്ക്കാണ് രമേഷും കുടുംബവും കഴിയുന്നത്.

ADVERTISEMENT

എല്ലാമാസവും ആശുപത്രിയിൽ പോയി മരുന്നും മറ്റും വാങ്ങി തിരികെയെത്തണമെങ്കിൽ 15,000 രൂപ ആവശ്യമാണ്. മറ്റു ചെലവുകൾക്കായും പണം കണ്ടെത്തണം. ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ചാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. സഹായം പ്രതീക്ഷിച്ച് യൂണിയൻ ബാങ്ക് കട്ടപ്പന ശാഖയിൽ രമേഷിന്റെ പേരിൽ 3528 0201 0040 233 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐഎഫ്എസ് സി: യുബിഐഎൻ0535281. ഫോൺ: 9947682803.

English Summary:

Blood cancer patient needs financial help. P. Ramesh, from Kattappana, Kerala, is battling blood cancer and requires urgent financial assistance for his ongoing treatment.