അന്ന് ഒരുമിച്ച് ; ഇന്ന് നേർക്കുനേർ

തൊടുപുഴ ∙ കഴിഞ്ഞ വർഷം നടന്ന ഇന്റർ യൂണിവേഴ്സിറ്റി നാഷനൽ യൂത്ത് ഫെസ്റ്റിവലിൽ എംജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇൻസ്റ്റലേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾ എംജി കലോത്സവത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ നേടിയത് ഒന്നും രണ്ടും സ്ഥാനങ്ങൾ. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിദ്യാർഥികളായ നിതിൻ

തൊടുപുഴ ∙ കഴിഞ്ഞ വർഷം നടന്ന ഇന്റർ യൂണിവേഴ്സിറ്റി നാഷനൽ യൂത്ത് ഫെസ്റ്റിവലിൽ എംജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇൻസ്റ്റലേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീം അംഗങ്ങൾ എംജി കലോത്സവത്തിൽ നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ നേടിയത് ഒന്നും രണ്ടും സ്ഥാനങ്ങൾ. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ വിദ്യാർഥികളായ നിതിൻ ബിജുവും ശരത് മോഹനും ചങ്ങനാശേരി എസ്ബി കോളജിലെ ജി.അഭിജിത്തും ദേശീയ മത്സരത്തിൽ ഒരേ ടീം അംഗങ്ങളായിരുന്നു. എന്നാൽ എംജി കലോത്സവത്തിൽ ഇവർ വ്യത്യസ്ത കോളജുകളിൽ നിന്നായതിനാൽ 2 ടീമായി.
ആർഎൽവി കോളജിൽനിന്നു നിതിനും ശരത്തിനുമൊപ്പം യൂണിയൻ ചെയർമാൻ കൂടിയായ എൻ.ഷാർവിനും അക്ഷയ് പ്രണവും അടങ്ങുന്ന ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എസ്ബി കോളജിൽനിന്ന് അഭിജിത്തിനൊപ്പം ആർ.രഞ്ജിത്തും ജിത്തു ജോണും പ്രവി കാർത്തിക്കുമാണ് മത്സരിച്ചത്.