ഈ മരങ്ങൾ എപ്പോൾ വീണെന്ന് ചോദിച്ചാൽ മതി

അടിമാലി ∙ കൊച്ചി– മൂന്നാർ പാതയിൽ നേര്യമംഗലം വനമേഖലയിൽ നടന്നുവരുന്ന നവീകരണ ജോലികളുടെ ഭാഗമായി പാതയോരത്ത് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. 10 മുതൽ 12 മീറ്റർ വരെ വീതിയിലാണ് നേര്യമംഗലം വനമേഖലയിൽ നവീകരണ ജോലികൾ നടന്നുവരുന്നത്.എന്നാൽ പലയിടങ്ങളിലും പാതയുടെ കട്ടിങ്

അടിമാലി ∙ കൊച്ചി– മൂന്നാർ പാതയിൽ നേര്യമംഗലം വനമേഖലയിൽ നടന്നുവരുന്ന നവീകരണ ജോലികളുടെ ഭാഗമായി പാതയോരത്ത് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. 10 മുതൽ 12 മീറ്റർ വരെ വീതിയിലാണ് നേര്യമംഗലം വനമേഖലയിൽ നവീകരണ ജോലികൾ നടന്നുവരുന്നത്. എന്നാൽ പലയിടങ്ങളിലും പാതയുടെ കട്ടിങ് സൈഡിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാൻ കൂട്ടാക്കാതെയുള്ള പണികളാണ് നടന്നുവരുന്നത്. കാലവർഷം ആരംഭിക്കുന്നതോടെ ഇത്തരം മരങ്ങൾ കടപുഴകി പാതയിലേക്ക് പതിക്കുമെന്ന സാഹചര്യമാണ്.
ഇതു സംബന്ധിച്ച എൻഎച്ച്എഐ അധികൃതർ അടിയന്തരമായി പരിശോധന നടത്തി അപകടാവസ്ഥയിലുള്ള മരങ്ങൾ നിർമാണ ജോലികൾ പൂർത്തിയാക്കുന്നതിനു മുൻപായി മുറിച്ചു നീക്കണമെന്ന് എൻഎച്ച് സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ഇതോടൊപ്പം പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകൾ നിർമാണ ജോലികളുടെ ഭാഗമായി പിഴുതെടുത്ത് മണ്ണിനടിയിൽ തള്ളി മൂടുകയാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇവ പിഴുതെടുത്ത് ലേലം ചെയ്തു വിൽക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.