വിളവില്ലാത്തതിന് കനത്ത വില; വേനലിൽ പൊള്ളി കാർഷിക മേഖല

തൊടുപുഴ ∙ കഴിഞ്ഞ വർഷത്തെ കൊടുംവേനലിൽ കരിഞ്ഞു വീണ ഇടുക്കിയുടെ കാർഷിക മേഖലയിൽ ഈ വർഷമാണ് അതിന്റെ അലയൊലികൾ ഉയരുന്നത്. അപ്രതീക്ഷിതമായി ചില വിളകൾക്ക് വില ഉയർന്നെങ്കിലും അവയുടെ വിളവില്ലാത്ത സ്ഥിതിയായിരുന്നു. സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത വേനലാണ് 2024ൽ ജില്ല നേരിട്ടത്. പ്രധാന കാർഷിക വിളകളുടെയെല്ലാം
തൊടുപുഴ ∙ കഴിഞ്ഞ വർഷത്തെ കൊടുംവേനലിൽ കരിഞ്ഞു വീണ ഇടുക്കിയുടെ കാർഷിക മേഖലയിൽ ഈ വർഷമാണ് അതിന്റെ അലയൊലികൾ ഉയരുന്നത്. അപ്രതീക്ഷിതമായി ചില വിളകൾക്ക് വില ഉയർന്നെങ്കിലും അവയുടെ വിളവില്ലാത്ത സ്ഥിതിയായിരുന്നു. സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത വേനലാണ് 2024ൽ ജില്ല നേരിട്ടത്. പ്രധാന കാർഷിക വിളകളുടെയെല്ലാം
തൊടുപുഴ ∙ കഴിഞ്ഞ വർഷത്തെ കൊടുംവേനലിൽ കരിഞ്ഞു വീണ ഇടുക്കിയുടെ കാർഷിക മേഖലയിൽ ഈ വർഷമാണ് അതിന്റെ അലയൊലികൾ ഉയരുന്നത്. അപ്രതീക്ഷിതമായി ചില വിളകൾക്ക് വില ഉയർന്നെങ്കിലും അവയുടെ വിളവില്ലാത്ത സ്ഥിതിയായിരുന്നു. സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത വേനലാണ് 2024ൽ ജില്ല നേരിട്ടത്. പ്രധാന കാർഷിക വിളകളുടെയെല്ലാം
തൊടുപുഴ ∙ കഴിഞ്ഞ വർഷത്തെ കൊടുംവേനലിൽ കരിഞ്ഞു വീണ ഇടുക്കിയുടെ കാർഷിക മേഖലയിൽ ഈ വർഷമാണ് അതിന്റെ അലയൊലികൾ ഉയരുന്നത്. അപ്രതീക്ഷിതമായി ചില വിളകൾക്ക് വില ഉയർന്നെങ്കിലും അവയുടെ വിളവില്ലാത്ത സ്ഥിതിയായിരുന്നു. സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത വേനലാണ് 2024ൽ ജില്ല നേരിട്ടത്. പ്രധാന കാർഷിക വിളകളുടെയെല്ലാം ഉൽപാദനം നാമമാത്രമായി ചുരുങ്ങി. കാപ്പി, കുരുമുളക്, ഏലം, കൊക്കോ, റബർ തുടങ്ങിയ വിളകളിലെല്ലാം കർഷകർ നേരിട്ടത് വൻ നഷ്ടമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനം മൂന്നിലൊന്നും അതിൽ താഴെയുമായി ചുരുങ്ങി. വരുമാനം കൂലിച്ചെലവിനു പോലും തികയാത്ത അവസ്ഥയാണ് പല കർഷകരും നേരിടുന്നത്.
കിതയ്ക്കുന്ന ഏലം മേഖല
വൻതോതിൽ ഉൽപാദനം കുറഞ്ഞിട്ടും ഏലക്കായ വില ഉയരാത്തതിനാൽ കർഷകർക്ക് ദുരിതം. കഴിഞ്ഞ വർഷത്തെ കൊടുംവരൾച്ചയിൽ ഏലത്തോട്ടങ്ങൾ വ്യാപകമായി ഉണങ്ങി നശിച്ചതിനു പുറമേയാണ് വിലയില്ലായ്മയും കർഷകരെ വലയ്ക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ ഏലക്കായുടെ വില 500 രൂപയിലധികം ഇടിഞ്ഞിരുന്നു. ഇതിനെതിരെ കർഷകർ പ്രതിഷേധിച്ചതോടെയാണ് ഇപ്പോൾ ചെറിയ തോതിലെങ്കിലും ഉയരാൻ തുടങ്ങിയത്.ഏതാനും ആഴ്ച മുൻപ് 2400ലേക്ക് താഴ്ന്ന ഏലക്കായ വില ഇന്നലെ രാവിലെ നടന്ന ലേലത്തിൽ 2804 ആയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തവണത്തെ വരൾച്ചയിൽ വൻതോതിൽ കൃഷി നശിച്ചിട്ടും വിലയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തത് ചില ലോബികളുടെ ഇടപെടൽ മൂലമാണെന്നാണ് ആക്ഷേപം.
വിലയിടിക്കുന്ന ലോബി മാജിക്
ഏലക്കായയുടെ ഇ–ലേലത്തിൽ, ഗുണനിലവാരം കുറഞ്ഞ ഏലക്കായ തുടർച്ചയായി വിൽപനയ്ക്ക് എത്തിച്ചാണ് വില ഇടിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. കർഷകരുടെ പക്കൽനിന്ന് ഏലക്കായ വാങ്ങുന്നവർ അത് തരംതിരിച്ച് ഗുണനിലവാരം കൂടിയവ ഉയർന്ന വിലയ്ക്ക് വിൽപന നടത്തിയശേഷം അവശേഷിക്കുന്നവയാണ് ലേലത്തിന് വയ്ക്കുന്നതെന്നാണ് ആക്ഷേപം. കൃഷിയിടങ്ങളിൽ കാര്യമായ ഉൽപാദനം നടക്കുന്നില്ലെങ്കിലും 25,000 മുതൽ 70,000 കിലോഗ്രാം വരെ ഏലക്കായയാണ് ലേലത്തിന് എത്തുന്നത്.2019 ഓഗസ്റ്റ് 3ന് നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസിന്റെ ലേലത്തിൽ ഒരു കിലോഗ്രാം ഏലക്കായയുടെ ഉയർന്ന വില 7,000 രൂപയും അതേദിവസത്തെ വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിലെ ശരാശരി വില 4733.19 രൂപയുമാണ് ഇതുവരെയുള്ള റെക്കോർഡ്. അന്നത്തെക്കാൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ ഏലം മേഖല കടന്നുപോകുന്നതെങ്കിലും വില ഉയരാതിരിക്കാൻ ചില ലോബികൾ ഇടപെടൽ നടത്തുകയാണെന്നാണ് ആരോപണം.
കാപ്പി: വിലയിൽ ആനന്ദം, വിളവിൽ ആശങ്ക
ഉയർന്ന വിലയാണ് കാപ്പിക്ക് ഇപ്പോൾ ഉള്ളതെങ്കിലും മഴ ലഭ്യത വളരെ കുറഞ്ഞതോടെ വിളവിൽ കുറവു വരുമെന്ന ആശങ്കയിലാണ് കർഷകർ. പ്രാദേശിക വിപണിയിൽ അറബി കാപ്പിക്ക് 290നും റോബസ്റ്റയ്ക്ക് 260നും മുകളിലുമാണ് വില. ഒരു മാസം മുൻപ് 320 രൂപ വരെ വില ഉയർന്നതാണ്. 460 രൂപയാണ് റോബസ്റ്റ പരിപ്പിന്റെ വില.മറ്റു ദീർഘകാല വിളകളെ അപേക്ഷിച്ച് ഉൽപാദന ചെലവ് കുറവുള്ള കാർഷിക വിളയാണ് കാപ്പി. ഡിസംബർ, ജനുവരി മാസങ്ങളിലാണ് കാപ്പിയുടെ വിളവെടുപ്പ്. കഴിഞ്ഞ വർഷം വിളവെടുത്ത കാപ്പി സൂക്ഷിച്ച കർഷകർക്കും വ്യാപാരികൾക്കുമാണ് ഇപ്പോഴത്തെ വില വർധന ഗുണകരമായത്.
എന്നാൽ ചെറുകിട കർഷകർക്ക് സംഭരിച്ചു വയ്ക്കാൻ പാകത്തിൽ വിളവു ലഭിച്ചില്ലെന്നത് യാഥാർഥ്യം. ഉൽപാദനത്തിൽ മുൻപന്തിയിലുള്ള ബ്രസീൽ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം കാപ്പി ഉൽപാദനത്തിലുണ്ടായ ഇടിവാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണം. ഇത് കൂടാതെ യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ കാപ്പി ഉൽപാദനത്തെയും വിലയെയും ബാധിച്ചുവെന്നാണ് വിദഗ്ധർ പറയുന്നത്.ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മഴ പെയ്തതിന് ശേഷമാണ് കാപ്പി പൂവിടുന്നത്. ഇത്തവണ പുതുമഴയിലുണ്ടായ കുറവ് ആശങ്കപ്പെടുത്തുന്നു. ജലസേചന സൗകര്യങ്ങളുണ്ടെങ്കിൽ ഉൽപാദനത്തിൽ പ്രതിസന്ധിയുണ്ടാവില്ല.
റബർ വില: ചൂഷണ സാധ്യതയെന്ന് കർഷകർ
വില 200 കടന്നതോടെ ജില്ലയിലെ റബർ കർഷകർക്ക് വീണ്ടും പ്രതീക്ഷ. ഏതാനും മഴ ലഭിക്കുക കൂടി ചെയ്തതോടെ നിർത്തിവച്ച ടാപ്പിങ് പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. ആർഎസ്എസ് 4 ഗ്രേഡിന് 204.50, ആർഎസ്എസ് 5 ഗ്രേഡിന് 201.50 എന്നിങ്ങനെയാണ് ഇന്നലത്തെ റബർ ബോർഡ് വില.എന്നാൽ റെയിൻ ഗാർഡിങ് ഉൾപ്പെടെയുള്ള ജോലികൾ വരും മാസങ്ങളിൽ ചെയ്യേണ്ടതായതിനാൽ ഇതിനാവശ്യമായ സാമഗ്രികളുടെ വിൽപന വർധിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായാണ് ഈ സമയത്തെ റബർ വില ഉയർത്തൽ എന്ന് കർഷകർ ആരോപിക്കുന്നുണ്ട്.താപനില ക്രമാതീതമായി വർധിക്കുകയും വ്യാപകമായി ഇല കൊഴിയുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നേരത്തേ നിർത്തിവച്ചിരുന്നു. നേരത്തേ ടാപ്പിങ് നിലച്ചതിനാൽ നിലവിലെ ഉയർന്ന വിലയ്ക്കു വിൽക്കാൻ ചെറുകിട കർഷകരുടെ കയ്യിൽ റബർ സ്റ്റോക്കില്ല എന്നതും യാഥാർഥ്യമാണ്.
പ്രതീക്ഷയറ്റ് കൊക്കോ കർഷകർ
വിളവ് കുറഞ്ഞിട്ടും വിലയിടിഞ്ഞതിന്റെ ആഘാതത്തിലാണ് കൊക്കോ കർഷകർ. വേനലിൽ കൊക്കോ മരങ്ങളിലെ ഇലകൾക്ക് മഞ്ഞളിപ്പ് ബാധിച്ചതിനു പിറകെ ചൂടു താങ്ങാനാകാതെ കായകൾ കൊഴിയുകയും ചെയ്തു. ഹൈറേഞ്ചിൽ നവംബർ മുതൽ ജനുവരി വരെ സീസൺ കാലമാണെങ്കിലും ഇക്കുറി ഉൽപാദനത്തിൽ ഗണ്യമായ ഇടിവാണുണ്ടായത്.ചിങ്ങമാസത്തിൽ തിമർത്തു പെയ്ത മഴയിൽ ഒട്ടുമിക്ക തോട്ടങ്ങളിലും വ്യാപകമായി പൂക്കൾ കൊഴിഞ്ഞതും വിളവിനെ ബാധിച്ചു. വ്യാപകമായ രോഗകീട ബാധകളും വന്യജീവി ശല്യവും ഉൽപാദനത്തിൽ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഉൽപാദനം സാധാരണ കുറവുള്ള ജനുവരി – ഫെബ്രുവരി മാസങ്ങളിൽ ശരാശരി 300 കിലോ വരെ പച്ചക്കായ വിൽപനയ്ക്ക് എത്താറുള്ള ചെറുകിട വ്യാപാര സ്‌ഥാപനങ്ങളിൽ നിലവിൽ വരവ് 100 കിലോ പോലും തികയുന്നില്ല.അസ്ഥിരമായ കാലാവസ്ഥ കായയുടെ ഗുണത്തിലും വ്യതിയാനമുണ്ടാക്കി. ഹൈറേഞ്ച് പരിപ്പ് 100 ഗ്രാമിൽ 80–100 പരിപ്പ് ഉണ്ടായിരിക്കുന്നതാണ് മികച്ച നിലവാരം. ഇത് 140 –150 എന്ന സ്ഥിതിയിലേക്ക് എത്തിയത് വ്യാപാരികൾക്ക് മടുപ്പുണ്ടാക്കുന്നുണ്ട്.കട്ടപ്പന മാർക്കറ്റിൽ പച്ചക്കൊക്കോ കിലോഗ്രാമിന് –80 രൂപ, ഉണക്ക –300 രൂപ എന്ന നിലയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. കഴിഞ്ഞ മാസങ്ങളിൽ 800 രൂപ വരെയെത്തിയ വില പെട്ടെന്നിടിഞ്ഞതിന്റെ ആഘാതത്തിലാണ് കർഷകർ.