കണ്ണൂർ∙ രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു. തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ രണ്ടു ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിൽ പൂർണസമയവും ഭർത്താവ് പ്രണവിനെ കുറ്റപ്പെടുത്തുകയായിരുന്നു ശരണ്യ. പുലർച്ചെ മൂന്നരയ്ക്ക് ഉണർന്ന് ചുമച്ച കുഞ്ഞിനു വെള്ളം കൊടുത്തശേഷം ഭർത്താവിന്റെ അടുത്തു കിടത്തിയെന്ന മൊഴിയിൽ ശരണ്യ ഉറച്ചുനിന്നു.

തന്നെയും കുഞ്ഞിനെയും നോക്കാത്ത ഭർത്താവു തന്നെയാണു കൊലപാതകിയെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ കാമുകനുമായി നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പിന്നാലെ ഫൊറൻസിക് പരിശോധനാഫലത്തിലെ സൂചനകളും പുറത്തുവന്നതോടെ ശരണ്യ പരുങ്ങി. മറച്ചുവച്ച സത്യങ്ങൾ ഓരോന്നായി ഏറ്റു പറഞ്ഞു.

ADVERTISEMENT

ശരണ്യ ആദ്യം പറഞ്ഞത്:

∙ മൂന്നു മാസത്തിനുശേഷമാണു കഴിഞ്ഞ ശനിയാഴ്ച പ്രണവ് വീട്ടിൽ വന്നത്.
∙ അന്നു വീട്ടിൽ തങ്ങണമെന്നു നിർബന്ധം പിടിച്ചു. അച്ഛന് ഇഷ്ടമല്ലാത്തതിനാൽ, അച്ഛൻ മീൻപിടിക്കാൻ കടലിൽ പോകുന്ന ഞായറാഴ്ച വരാൻ ആവശ്യപ്പെട്ടു.
∙ ഞായറാഴ്ച പ്രണവ് വീട്ടിലെത്തി. 

ADVERTISEMENT

∙ ശരണ്യയും പ്രണവും കുഞ്ഞും രാത്രിയിൽ ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു.
∙ പുലർച്ചെ മൂന്നോടെ കുഞ്ഞ് എഴുന്നേറ്റു കരഞ്ഞു. കുഞ്ഞിന് വെള്ളം കൊടുത്ത ശേഷം പ്രണവിനൊപ്പം കിടത്തി.
∙ ചൂടുകാരണം താൻ ഹാളിൽ കിടന്നു.
∙ രാവിലെ ആറരയ്ക്ക് അമ്മ വിളിച്ചുണർത്തുമ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു മനസ്സിലായത്.

തെളിവുകൾ എതിരായതോടെ മാറ്റിപ്പറഞ്ഞത്:

ADVERTISEMENT

∙ ഭർത്താവു ഞായറാഴ്ച രാത്രി വീട്ടിൽ തങ്ങുമെന്ന് ഉറപ്പായതോടെ കുഞ്ഞിന്റെ കൊലപാതകവും താൻ ആസൂത്രണം ചെയ്തു.
∙ ഞായറാഴ്ച രാത്രി മൂന്നു പേരും ഒരു മുറിയിൽ ഉറങ്ങാൻ കിടന്നു.
∙ പുലർച്ചെ മൂന്നിന് എഴുന്നേറ്റ് കുഞ്ഞുമായി ഹാളിലെത്തി.
∙ കുഞ്ഞിനെ എടുക്കുന്നതു കണ്ട പ്രണവിനോട്, മുറിയിൽ ചൂടായതിനാൽ ഹാളിൽ കിടക്കുന്നുവെന്നു മറുപടി നൽകി.

∙ ഹാളിലെ കസേരയിൽ കുറച്ചുനേരം ഇരുന്നശേഷം പിൻവാതിൽ തുറന്നു കുഞ്ഞുമായി പുറത്തേക്ക്.
∙ 50 മീറ്റർ അകലെയുള്ള കടൽഭിത്തിക്കരികിൽ എത്തിയശേഷം മൊബൈൽ വെളിച്ചത്തിൽ താഴേക്കിറങ്ങി.
∙ കുഞ്ഞിനെ കടൽഭിത്തിയിൽ നിന്നു താഴേക്കു വലിച്ചിട്ടു.
∙ കല്ലുകൾക്കിടയിൽ വീണ കുഞ്ഞു കരഞ്ഞു.

∙ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ കുഞ്ഞിന്റെ മുഖം പൊത്തി.
∙ വീണ്ടും ശക്തിയായി കരിങ്കൽക്കൂട്ടത്തിനിടയിലേക്കു വലിച്ചെറിഞ്ഞു.
∙ തിരിച്ചുവീട്ടിലെത്തി അടുക്കളവാതിൽ വഴി അകത്തു കയറി ഹാളിൽ ഇരുന്നു, കുറച്ചു നേരം കഴിഞ്ഞു കിടന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT