ചെറുപുഴ∙ 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് വണ്ടി ഓടിയത് 28 കിലോമീറ്റർ ദൂരം. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീർ സ്വദേശി പുളിഞ്ചക്കാതടത്തിൽ അനീഷിന്റെയും ജ്യോതിയുടെയും 12 ദിവസം പ്രായമുള്ള കുഞ്ഞിനു അസുഖം മൂർച്ഛിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. പാറോത്തുംനീരിൽ നിന്നു പരിചയമുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ∙ 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് വണ്ടി ഓടിയത് 28 കിലോമീറ്റർ ദൂരം. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീർ സ്വദേശി പുളിഞ്ചക്കാതടത്തിൽ അനീഷിന്റെയും ജ്യോതിയുടെയും 12 ദിവസം പ്രായമുള്ള കുഞ്ഞിനു അസുഖം മൂർച്ഛിച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. പാറോത്തുംനീരിൽ നിന്നു പരിചയമുള്ള ഒരു ഓട്ടോറിക്ഷയിലാണു കൈക്കുഞ്ഞുമായി ദമ്പതികൾ ചെറുപുഴയിലെ ആശുപത്രിയിലെത്തിയത്. കുട്ടിയുടെ നില ഗുരുതരമാണെന്നും മികച്ച സൗകര്യമുളള മറ്റൊരു ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ നിർദേശിച്ചതോടെ ദമ്പതികൾ ആശങ്കയിലായി.

മികച്ച ചികിത്സ ലഭിക്കണമെങ്കിൽ 28 കിലോമീറ്റർ താണ്ടി പയ്യന്നൂരിലെ ആശുപത്രിയിൽ എത്തണം. ലോക് ഡൗണിന്റെ ഭാഗമായി വഴി നീളെ പൊലീസ് പരിശോധനയുള്ളതിനാൽ ഓട്ടോറിക്ഷയുമായി പയ്യന്നൂരിൽ പോകാൻ ഡ്രൈവർ ബുദ്ധിമുട്ടറിയിച്ചു.എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ദമ്പതികളുടെ വിഷമം കണ്ടു ഓട്ടോറിക്ഷ ഡ്രൈവർ ചെറുപുഴ പൊലീസ് സ്റ്റേഷനിലെത്തി പൊലീസ് ഇൻസ്പെക്ടർ എം.പി.വിനീഷ്കുമാറിനെ കണ്ടു വിവരം അറിയിച്ചു.ആംബുലൻസ് വിളിക്കാൻ കാത്തു നിൽക്കാതെ സീനിയർ പൊലീസ് ഓഫിസർ സുധീർകുമാറിനോടും പൊലീസ് ഡ്രൈവർ കെ. മഹേഷിനോടും കുട്ടിയെ എത്രയും വേഗം പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഇൻസ്പെക്ടർ നിർദേശിച്ചു.

ADVERTISEMENT

നിർദേശം ലഭിച്ചതോടെ ഇരുവരും ചേർന്നു പൊലീസ് വാഹനത്തിൽ കുട്ടിയെയും ദമ്പതികളെയും പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു. 20 മിനിറ്റ് കൊണ്ടു 28 കിലോമീറ്റർ ദൂരം താണ്ടിയാണു ഇവർ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തക്ക സമയത്തു ചികിത്സ ലഭിച്ചതിനാൽ നവജാത ശിശു ആശുപത്രിയിൽ കുട്ടി സുഖമായിരിക്കുന്നു. ലോക് ഡൗൺ സമയത്തു ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യുന്ന പൊലീസ്, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാട്ടിയ ജാഗ്രതയ്ക്കു എങ്ങനെ നന്ദി പറയണമെന്നറിയാതെ ഊഴലുകയാണു ഈ ദമ്പതികൾ.