പഴം വിപണി ആശങ്കയിൽ
കണ്ണൂർ∙ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തിനു കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം വന്നതോടെ പഴം വിപണി ആശങ്കയിൽ . കടുത്ത വേനൽക്കാലമായതിനാൽ ഏറെ ആവശ്യക്കാരുള്ള പഴവർഗങ്ങളുടെ കച്ചവടം നിലയ്ക്കുന്നതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. പഴങ്ങളുടെ വിൽപന നിർത്തുകയാണെന്നു കേരള ഫ്രൂട്ട്സ് മർച്ചന്റ്സ്

കണ്ണൂർ∙ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തിനു കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം വന്നതോടെ പഴം വിപണി ആശങ്കയിൽ . കടുത്ത വേനൽക്കാലമായതിനാൽ ഏറെ ആവശ്യക്കാരുള്ള പഴവർഗങ്ങളുടെ കച്ചവടം നിലയ്ക്കുന്നതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കും. പഴങ്ങളുടെ വിൽപന നിർത്തുകയാണെന്നു കേരള ഫ്രൂട്ട്സ് മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ ജില്ലയിൽ കച്ചവടം വലിയ പരുക്കില്ലാതെ നടന്നു.
എന്നാൽ, ഇപ്പോഴത്തെ സ്റ്റോക്ക് തീരുന്നതോടെ പഴക്കടകൾക്കു പൂട്ടിടേണ്ടിവരുമെന്നു ജില്ലയിലെ കച്ചവടക്കാർ പറയുന്നു. ഇപ്പോൾ തന്നെ ജില്ലയിൽ പലയിടത്തും പഴവർഗങ്ങൾക്കു ദൗർലഭ്യം തുടങ്ങി. കർണാടകത്തിൽ നിന്നു മാക്കൂട്ടം ചുരം വഴിയുള്ള പാത കർണാടക അടച്ചതോടെ പ്രതിസന്ധി രൂക്ഷമാകും. കണ്ണൂർ മാർക്കറ്റിലെ ടിപിഎഫ് ഫ്രൂട്ട്സ് സ്റ്റാൾ 24 മണിക്കൂറും പ്രവർത്തിച്ചിരുന്നതാണ്.
എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പ്രവർത്തനസമയം ചുരുക്കിയിട്ടും ആവശ്യത്തിനു പഴങ്ങൾ എത്താത്ത സ്ഥിതിയുണ്ടെന്ന് ഉടമ ഫൈസൽ പറയുന്നു. പൈനാപ്പിൾ അടക്കം ചില പഴവർഗങ്ങൾ കണ്ണൂരിലേതു തന്നെയായതിനാൽ ക്ഷാമമില്ല. എന്നാൽ തണ്ണിമത്തനും വാഴപ്പഴവുമെല്ലാം അതിർത്തി കടന്നെത്തേണ്ടതാണ്. എന്നാൽ വരവ് കുറഞ്ഞിട്ടും കണ്ണൂർ മാർക്കറ്റിൽ പഴങ്ങൾക്കു വിലക്കയറ്റമില്ല. ഓറഞ്ചും മാതളനാരങ്ങയും രണ്ടു കിലോയ്ക്ക് 50 രൂപ എന്ന നിരക്കിലാണ് ഇന്നലെ വിറ്റത്. വെളുത്ത മുന്തിരി കിലോയ്ക്ക് 120 രൂപ. ഈ സീസണിൽ സാധാരണയായി കാണുന്ന കറുത്ത മുന്തിരി മിക്കയിടത്തുമില്ല. വാഴപ്പഴവും മിക്ക കടകളിലും ഇല്ല.
പയ്യന്നൂരിൽ നേന്ത്രപ്പഴം കിട്ടാനില്ല. പച്ച നേന്ത്രക്കായ കുറച്ച് എത്തിയതിനാൽ തിങ്കളാഴ്ച മുതൽ ലഭ്യമാകുമെന്നു വ്യാപാരികൾ പറഞ്ഞു. 22 രൂപയുണ്ടായിരുന്ന പച്ചക്കായ 35 രൂപയ്ക്കാണു വ്യാപാരികൾ വാങ്ങിയതെന്നതിനാൽ ചില്ലറ വില വർധിക്കാൻ ഇടയുണ്ട്. എടക്കാട് നേന്ത്രപ്പഴം 35–40 രൂപയ്ക്കും ചെറുപഴം 45–50 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ചെറുപുഴയിൽ ചില പഴക്കടകൾ അടച്ചു. ആലക്കോട് മേഖലയിൽ പഴവർഗങ്ങളിൽ നേന്ത്രക്കായ മാത്രമാണു ലഭ്യമാകുന്നത്. 30–32 രൂപയാണു വില.
ശ്രീകണ്ഠപുരത്ത് പുതിയതായി പഴവർഗങ്ങൾ എത്തുന്നില്ല. സ്റ്റോക്ക് ഉള്ളവ വ്യാപാരികൾ വിറ്റുതീർക്കുന്നു. കൂത്തുപറമ്പിൽ 50 മുതൽ 60 രൂപ വരെ ഈടാക്കിയാണു നേന്ത്രപ്പഴ വിൽപന നടന്നത്. പച്ചക്കറി എത്താത്തതിനാൽ വാഴക്കായ് പച്ചയ്ക്കു തന്നെ വിൽക്കുകയാണെന്നു വ്യാപാരികൾ പറയുന്നു. ഇരിട്ടിയിൽ നേന്ത്രപ്പഴത്തിനും ചെറുപഴത്തിനും ഇന്നലെ 10 രൂപയുടെ വരെ വിലവർധനയുണ്ടായി. മറ്റു പഴവർഗങ്ങൾ കിട്ടാനില്ല. പാനൂരിൽ ഓറഞ്ചും വാഴപ്പഴവും ആവശ്യത്തിനുണ്ടെങ്കിലും മറ്റുള്ളവ കുറവാണ്.
തലശ്ശേരിയിൽ ഓറഞ്ച് വിറ്റത് കിലോയ്ക്ക് 60 രൂപയ്ക്കാണ്. ആപ്പിളിന് 160 രൂപ വരെ വില ഉയർന്നു. തണ്ണിമത്തന്റെ വരവ് നിലച്ചതോടെ ചിലയിടങ്ങളിൽ വിലക്കയറ്റമുണ്ടായിട്ടുണ്ട്. അതേസമയം, തളിപ്പറമ്പിൽ എല്ലായിനം പഴങ്ങളും ഇന്നലെ ലഭ്യമായിരുന്നു. ചൂടുകാലം എന്നതു കൂടി പരിഗണിച്ചു പഴവർഗങ്ങൾ വിപണിയിലെത്തിക്കാനുള്ള തടസ്സം സർക്കാർ നീക്കണമെന്നു വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നു.