ഇരിട്ടി, കൂട്ടുപുഴ, ഓടൻതോട്, വളയംചാൽ; മുടങ്ങിയത് 4 പാലങ്ങളുടെ പൂർത്തീകരണം
ഇരിട്ടി∙ ലോക്ക് ഡൗൺ നീട്ടിയതോടെ മേഖലയിൽ മുടങ്ങിയത് 4 പാലങ്ങളുടെ പൂർത്തീകരണം. ഇരിട്ടി, കൂട്ടുപുഴ, ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണിയാണ് മുടങ്ങിയിരിക്കുന്നത്. ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണി പൂർത്തിയാകാത്തത് കാലവർഷത്തിൽ ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും ഒറ്റപ്പെടുത്തും. ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ പണി പൂർത്തിയാകാത്തത്
ഇരിട്ടി∙ ലോക്ക് ഡൗൺ നീട്ടിയതോടെ മേഖലയിൽ മുടങ്ങിയത് 4 പാലങ്ങളുടെ പൂർത്തീകരണം. ഇരിട്ടി, കൂട്ടുപുഴ, ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണിയാണ് മുടങ്ങിയിരിക്കുന്നത്. ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണി പൂർത്തിയാകാത്തത് കാലവർഷത്തിൽ ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും ഒറ്റപ്പെടുത്തും. ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ പണി പൂർത്തിയാകാത്തത്
ഇരിട്ടി∙ ലോക്ക് ഡൗൺ നീട്ടിയതോടെ മേഖലയിൽ മുടങ്ങിയത് 4 പാലങ്ങളുടെ പൂർത്തീകരണം. ഇരിട്ടി, കൂട്ടുപുഴ, ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണിയാണ് മുടങ്ങിയിരിക്കുന്നത്. ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണി പൂർത്തിയാകാത്തത് കാലവർഷത്തിൽ ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും ഒറ്റപ്പെടുത്തും. ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ പണി പൂർത്തിയാകാത്തത്
ഇരിട്ടി∙ ലോക്ക് ഡൗൺ നീട്ടിയതോടെ മേഖലയിൽ മുടങ്ങിയത് 4 പാലങ്ങളുടെ പൂർത്തീകരണം. ഇരിട്ടി, കൂട്ടുപുഴ, ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണിയാണ് മുടങ്ങിയിരിക്കുന്നത്. ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണി പൂർത്തിയാകാത്തത് കാലവർഷത്തിൽ ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും ഒറ്റപ്പെടുത്തും. ഇരിട്ടി, കൂട്ടുപുഴ പാലങ്ങളുടെ പണി പൂർത്തിയാകാത്തത് കാലവർഷത്തിൽ വെള്ളപ്പൊക്കത്തിന്റെ തോത് വൻ തോതിൽ വർധിപ്പിക്കാൻ ഇടയാക്കും. ഇരിട്ടി പാലത്തിന്റെ തുടർന്നുള്ള പണി തന്നെ നടത്താനാകാത്ത സ്ഥിതിയുമാകും.
ഇരിട്ടി പാലം
144 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള ഇരിട്ടി പാലത്തിന്റെ മധ്യഭാഗത്തെ ഒരു സ്പാൻ (48 മീറ്റർ) വാർപ്പ് മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. 3 വർഷം മുൻ പണി തുടങ്ങിയതാണെങ്കിലും വിവിധ പ്രതിസന്ധികളിൽപ്പെട്ട് 2 സ്പാനുകളുടെ വാർപ്പ് മാത്രമാണ് പൂർത്തിയാക്കാനായത്. അവശേഷിച്ച സ്പാൻ വാർപ്പിനുള്ള ക്രമീകരണങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെയാണ് ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. 30 ദിവസം സമയം കിട്ടിയിരുന്നെങ്കിൽ വാർപ്പൂർത്തയായേനെ. ഇരിട്ടി പാലം പണിക്കായി മണ്ണിടുന്നത് വിവാദമായതിനെ തുടർന്ന് തടഞ്ഞതാണ്.
മധ്യഭാഗത്തെ സ്പാൻ വാർപ്പ് മണ്ണിടാതെ ബാർജ് ഉപയോഗിച്ചാണ് ചെയ്യുന്നത്. എന്നാൽ ഇരു കരകളിലും ആയിരക്കണക്കിന് മണ്ണിട്ട് തറനിരപ്പ് ക്രമീകരിച്ചാണ് നിർമാണ യന്ത്ര സാമഗ്രികൾ സ്ഥാപിച്ചിരിക്കുന്നത്. മഴ തുടങ്ങുമ്പോൾ ഈ തിട്ടകളിൽ തടസ്സപ്പെട്ട് നഗരത്തെ മൂടുന്ന വെള്ളപ്പൊക്കത്തിന് കാരണമാകും. കുത്തൊഴുക്ക് ശക്തമാകുമ്പോൾ ഈ മണ്ണ് ഒലിച്ചു പോകും. തുടർന്ന് മണ്ണിടാൻ പറ്റാത്തതിനാൽ പാലം പണി തന്നെ പ്രതിസന്ധിയിലാകും. പ്രത്യേക അനുമതിക്ക് കലക്ടറെ സമീപിച്ചെങ്കിലും ലഭിച്ചിട്ടില്ല.
കൂട്ടുപുഴ പാലം
കർണാടകം തടസപ്പെടുത്തിയതിനെ തുടർന്ന് മുടങ്ങിയ പണിയാണ്. 2 ദിവസം മുൻപ് അനുമതിയായി. പകുതി ഭാഗം ഉപരിതല വാർപ്പ് അടക്കം പൂർത്തിയായതാണ്. കാലവർഷത്തിൽ നിറഞ്ഞൊഴുകുന്നതാണ് പുഴ. പകുതി പൂർത്തിയായ നിലയിലായതിനാൽ പാലത്തെ പ്രതികൂലമായി ബാധിക്കും. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വഴി തുറക്കുന്ന ഈ പാലം അന്തർസംസ്ഥാന പാതയിൽ നിർണായകമാണ്. നിലവിൽ 90 വർഷം പഴക്കമുള്ള അപകടാവസ്ഥയിലായ പാലത്തിലൂടെയാണ് യാത്ര. തൂൺ പോലുമില്ലാത്ത ഈ ആർച്ച് പാലം അപകട ഭീഷണിയിലാണ്. 90 മീറ്റർ നീളവും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം പണിയുന്നത്. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽപ്പെടുത്തി കെഎസ്ടിപിയാണ് പ്രവൃത്തി നടത്തുന്നത്.
ഓടൻതോട് പാലം
ആറളം ഫാമിനെയും കണിച്ചാർ പഞ്ചായത്തിനെയും കോർത്തിണക്കുന്നതാണ് ഈ പാലം. ഫാം പുനരധിവാസ മേഖലയിൽ നബാർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന 42.68 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് 5.5 കോടി രൂപ ചെലവിൽ ഓടൻതോടിൽ കോൺക്രീറ്റ് പാലം പണിയുന്നത്. കിറ്റ്‌കോയ്ക്കാണ് ചുമതല. ഫെബ്രുവരി അവസാനമാണ് പണി തുടങ്ങിയത്. 128 മീറ്റർ നീളമുള്ള പാലം 32 മീറ്ററിന്റെ 4 സ്പാനുകളായാണ് പണി. 11.05 മീറ്ററാണ് വീതി. വാഹന ഗതാഗതത്തിനു പുറമേ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉണ്ട്.
പാലത്തിന് ആകെ വേണ്ട 9 ഗർഡറുകളിൽ 3 എണ്ണം മാത്രമാണ് പൂർത്തിയാകാനുള്ളത്. ഇത് കഴിഞ്ഞിരുന്നെങ്കിൽ മഴ പ്രതിസന്ധി ഉണ്ടാക്കില്ലായിരുന്നു. ഗർഡറുകളുടെ പണി പൂർത്തിയായില്ലെങ്കിൽ ഇരുമ്പ് താങ്ങുകൾ ഉൾപ്പെടെ വെള്ളം കൊണ്ടുപോകും. പതിറ്റാണ്ടുകളോളം തൂക്കുപാലവും പിന്നീട് നാട്ടുകാർ പണിത ചപ്പാത്തും വഴിയായിരുന്നു ഇവിടെ ജനം മറുകര താണ്ടിയിരുന്നത്. തൂക്കുപാലത്തിൽ നിന്ന് ആളുകൾ വീണ് മരിച്ചിട്ടുണ്ട്. പാലം പൊട്ടിവിഴുന്നത് സ്ഥിരമായതോടെയാണ് നാട്ടുകാർ സ്വന്തം നിലയ്ക്ക് കോൺക്രീറ്റ് ചപ്പാത്ത് പണിതത്. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയർന്നാൽ ചപ്പാത്തിലൂടെ യാത്ര സാധിക്കില്ല.
വളയംചാൽ പാലം
നിലവിലുള്ള തൂക്കുപാലം സ്ഥിരം അപകട വേദിയായതോടെയാണ് ആറളം പുനരധിവാസ മേഖലയിലെ നബാർഡ് പ്രത്യേക പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റ് പാലം പണിയാൻ 4.5 കോടി രൂപ അനുവദിച്ചത്. 3 തൂൺ വേണ്ട പാലത്തിന്റെ 2 തൂൺ പൂർത്തിയായി. കേളകം ഭാഗത്തുള്ള പാലത്തിന്റെ തൂണിനായുള്ള സ്ഥലം സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസവും പ്രതിസന്ധി കൂട്ടി. 32.1 മീറ്ററിന്റെ 2 സ്പാനുകളിലായി 65 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലമാണ് പണിയുന്നത്.
ഇരുവശത്തുമായി 125 മീറ്റർ അപ്രോച്ച് റോഡും വരും. ആറളം വന്യജീവി സങ്കേതത്തിന് അതിരിടുന്ന ചീങ്കണ്ണി പുഴയ്ക്ക് കുറുകെ നിലവിലുള്ളത് തൂക്കുപാലം ആണ്. കഴിഞ്ഞ കാലവർഷത്തിൽ 3 തവണയാണ് ഒലിച്ചു പോയത്. ഒരു തവണ കാട്ടാന കുത്തിയും തകർത്തു. ആറളം ഫാമിനെ കേളകം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ പുനരധിവാസ മേഖലയിലുള്ള ആദിവാസികളടക്കം നൂറു കണക്കിനാളുകളാണ് ദിനം പ്രതി യാത്ര ചെയ്യുന്നത്. ഇപ്പോൾ വെള്ളം കുറവായതിനാൽ പുഴയിലൂടെ തന്നെയാണ് മിക്കവരും നടന്നു പോകുന്നത്.
പ്രത്യേക അനുമതിക്കായി മുഖ്യമന്ത്രിക്ക് കത്ത്
പേരാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട ഇരിട്ടി, കൂട്ടുപുഴ, ഓടൻതോട്, വളയംചാൽ പാലങ്ങളുടെ പണി തുടരുന്നതിന് അനുമതി തേടി സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്തു നൽകി. കുത്തൊഴുക്കുള്ള പുഴകളിൽ പണിയുന്ന ഈ പാലങ്ങളുടെ പണി അവസാന ഘട്ടത്തിലാണെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുമതി വേണമെന്നുമാണ് ആവശ്യം ഉന്നയിച്ചിക്കുന്നത്. നേരത്തെ കലക്ടർക്കും കത്തു നൽകിയിരുന്നു.