തളിപ്പറമ്പ് മാർക്കറ്റ് ഇന്നു മുതൽ പൊലീസ് നിയന്ത്രണത്തിൽ
തളിപ്പറമ്പ് ∙ മാർക്കറ്റിലും പരിസരങ്ങളിലും ഇന്നുമുതൽ പൊലീസ് നിരീക്ഷണം കർശനമാക്കുന്നു. ഇതിനായി 13 സിസിടിവി ക്യാമറകളും പ്രത്യേക പൊലീസ് കൺട്രോൾ റൂമും മാർക്കറ്റിൽ സ്ഥാപിക്കുമെന്ന് ഡിവൈഎസ്പി ടി.കെ.രത്നകുമാർ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞദിവസം മുതൽ

തളിപ്പറമ്പ് ∙ മാർക്കറ്റിലും പരിസരങ്ങളിലും ഇന്നുമുതൽ പൊലീസ് നിരീക്ഷണം കർശനമാക്കുന്നു. ഇതിനായി 13 സിസിടിവി ക്യാമറകളും പ്രത്യേക പൊലീസ് കൺട്രോൾ റൂമും മാർക്കറ്റിൽ സ്ഥാപിക്കുമെന്ന് ഡിവൈഎസ്പി ടി.കെ.രത്നകുമാർ അറിയിച്ചു. പൊലീസിന്റെ നേതൃത്വത്തിൽ ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞദിവസം മുതൽ ആരംഭിച്ചിരുന്നു.
മാർക്കറ്റിലെ നഗരസഭ ലൈബ്രറിയിൽ പൊലീസ് കൺട്രോൾ റൂമും ക്യാമറകളുടെ മോണിറ്റർ മുറിയും സ്ഥാപിക്കും. മാർക്കറ്റിൽ ആൾക്കൂട്ടവും ലോക്ഡൗൺ നിയന്ത്രണ ലംഘനങ്ങളും നടക്കുന്നതായി തുടർച്ചയായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.തളിപ്പറമ്പ് നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നു പൊലീസ് നിരീക്ഷണം അടുത്ത കാലത്തായി ഒഴിവാക്കിയിരുന്നുവെങ്കിലും മാർക്കറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരുന്നു.
അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ വാഹനവുമായി മാർക്കറ്റിലേക്ക് പോകാൻ അനുവദിച്ചിരുന്നുള്ളു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലോഡുമായി വരുന്ന ലോറികളും ഊഴമനുസരിച്ച് മാത്രമാണ് കടത്തി വിട്ടിരുന്നത്. ഇന്നുമുതൽ വിവിധ വ്യാപാര മേഖലകളിൽപ്പെട്ടവര്‍ക്ക് നിശ്ചിത സമയങ്ങളിൽ മാത്രമേ മാർക്കറ്റിനുള്ളിലേക്ക് പ്രവേശനം നൽകുകയുള്ളൂവെന്നും ഡിവൈഎസ്പി രത്നകുമാർ അറിയിച്ചു.
മാർക്കറ്റിൽ ഉള്ളവർ മാസ്ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ സിസിടിവി ക്യാമറയിലൂടെ നിരീക്ഷിക്കും. പൊലീസിന്റെ കൺട്രോൾ റൂം മാർക്കറ്റിനോടു ചേർന്നുതന്നെ പ്രവർത്തിക്കുന്നതിനാൽ ഇത്തരം നിരീക്ഷണത്തിലൂടെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.മാർക്കറ്റിലേക്ക് മെയിൻ റോഡ് ഒഴികെയുള്ള മറ്റ് പ്രവേശന മാർഗങ്ങൾ നേരത്തെ പൊലീസ് അടച്ചിരുന്നു.