പഴയങ്ങാടി ∙ മാടായി പഞ്ചായത്ത് 14–ാം വാർഡിലെ കോഴി ബസാറിൽ 52കാരനു സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചതു കാരണം പ്രദേശത്തു നിയന്ത്രണങ്ങൾ ശക്തമാക്കി. 13, 14 വാർഡുകൾ പൂർണമായും അടച്ചു. പുതിയങ്ങാടി മത്സ്യബന്ധന കേന്ദ്രവും ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കാൻ പാടില്ലെന്നും നിർദേശം നൽകി. പ്രദേശത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി ∙ മാടായി പഞ്ചായത്ത് 14–ാം വാർഡിലെ കോഴി ബസാറിൽ 52കാരനു  സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചതു കാരണം പ്രദേശത്തു നിയന്ത്രണങ്ങൾ ശക്തമാക്കി. 13, 14 വാർഡുകൾ പൂർണമായും അടച്ചു. പുതിയങ്ങാടി മത്സ്യബന്ധന കേന്ദ്രവും ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കാൻ പാടില്ലെന്നും നിർദേശം നൽകി. പ്രദേശത്തെ ആരാധനാലയങ്ങളും തുറക്കരുത്. പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ വൈകിട്ട് 5 വരെയും ഭക്ഷണശാലകൾ‌ വൈകിട്ട് 6 വരെയും മാത്രമേ പ്രവർത്തിക്കാവൂ. ഇവിടങ്ങളിൽ സാമൂഹിക അകലം, സാനിറ്റൈസർ ഉപയോഗം, മാസ്ക് ധരിക്കൽ എന്നിവ കർശനമായി നടപ്പാക്കണം.

വരും ദിവസങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നു തൊഴിലാളികളെ കൊണ്ടുവന്ന് പഞ്ചായത്തിന്റെ അനുമതിയില്ലാതെ താമസിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. 

ADVERTISEMENT

മാടായി പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.സുഹറാബി അധ്യക്ഷത വഹിച്ചു. പഴയങ്ങാടി പൊലീസ്, ആരോഗ്യവകുപ്പ്, വില്ലേജ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കോവിഡ് സ്ഥിരീകരിച്ച 52കാരന്റെ സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരോടും ക്വാറന്റീനിൽ പോകാൻ നിർദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

ADVERTISEMENT

ടൗണിൽ നിയന്ത്രണം

പെരിങ്ങോം ∙ പാടിയോട്ടുചാലിൽ പൊലീസുകാരൻ ഉൾപ്പടെ രണ്ടുപേർക്കു സമ്പർക്കത്തിലൂടെ കോവിഡ് രോഗം സ്ഥിരീകരിച്ചു. തുടർന്ന് പാടിയോട്ടുചാൽ ടൗണിലെ അമല സ്റ്റോർ മുതൽ വയക്കര പെട്രോൾ പമ്പ് വരെയുള്ള കടകളും വ്യാപാര സ്ഥാപനങ്ങളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടാൻ പെരിങ്ങോം വയക്കര പഞ്ചായത്തിൽ ചേർന്ന ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. കണ്ടൈയ്ൻമെന്റ് സോണായ രണ്ടാം വാർഡിൽ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും നടപ്പാക്കുക. പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

പെരിങ്ങോം സിഐ എം.യു.രാജഗോപാലൻ, ചെറുപുഴ എസ്ഐ മഹേഷ് കെ.നായർ, റവന്യു ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അവശ്യസാധനങ്ങൾ എത്തിക്കുന്നതിനു വൊളന്റിയർമാരെ സജ്ജീകരിക്കാൻ നടപടി സ്വീകരിക്കും. 

നിരീക്ഷണത്തിൽ

കുഞ്ഞിമംഗലം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ജീവനക്കാരിയായ കുഞ്ഞിമംഗലം സ്വദേശിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഒട്ടേറെപ്പേർ നിരീക്ഷണത്തിൽ. ജീവനക്കാരിയുടെ ബന്ധുവായ സിപിഎം പ്രാദേശിക നേതാവും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ അമ്പതോളം പേരും നിരീക്ഷണത്തിലായി.  പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 5 അംഗങ്ങളും ഇതിൽ ഉൾപ്പെടും.

Show comments