കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വിഡിയോ കോൺഫറൻസ് വഴി പ്രവർത്തനോദ്ഘാടനം നി‍ർവഹിച്ചാലും കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇന്ധന പമ്പിൽനിന്ന് ഇന്ധനം ലഭിക്കാൻ വൈകും. പമ്പിന്റെ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. കുറഞ്ഞതു രണ്ടു മാസമെങ്കിലും കാത്തിരിക്കാതെ പമ്പ് പ്രവർത്തനം തുടങ്ങില്ല.ഇന്ത്യൻ ഓയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വിഡിയോ കോൺഫറൻസ് വഴി പ്രവർത്തനോദ്ഘാടനം നി‍ർവഹിച്ചാലും കണ്ണൂർ സെൻട്രൽ ജയിലിന്റെ ഇന്ധന പമ്പിൽനിന്ന് ഇന്ധനം ലഭിക്കാൻ വൈകും. പമ്പിന്റെ നിർമാണം ഇപ്പോഴും പാതിവഴിയിലാണ്. കുറഞ്ഞതു രണ്ടു മാസമെങ്കിലും കാത്തിരിക്കാതെ പമ്പ് പ്രവർത്തനം തുടങ്ങില്ല. ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്നു മൂന്നു സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലുമാണു പമ്പ് സ്ഥാപിച്ചത്. ഇതിൽ മറ്റു മൂന്നിടത്തും പമ്പിന്റെ നിർമാണം പൂർത്തിയായി. കണ്ണൂരിലെ പമ്പിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപു പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതിലെ അനൗചിത്യം നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. 

എന്നാൽ മുഴുവൻ ജയിലുകളിലെയും പമ്പ് ഉദ്ഘാടനം ഒരുമിച്ചു വേണമെന്ന നിർബന്ധത്താൽ കണ്ണൂരിലെ പമ്പിന്റെയും പ്രവർത്തനോദ്ഘാടനം ഇന്നു നടത്താൻ തീരുമാനിക്കുകയായിരുന്നു. മണ്ണിടിച്ചിൽ മൂലം നിർമാണം തടസ്സപ്പെട്ടതിനാലാണു പൂർത്തിയാകാൻ വൈകിയതെന്നാണു ജയിൽ വകുപ്പിന്റെ വിശദീകരണം. എന്നാൽ ഇടിഞ്ഞ മണ്ണ് ഇതുവരെയും പൂർണമായി നീക്കിക്കഴിഞ്ഞിട്ടില്ല.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT