ശ്രീകണ്ഠപുരം∙ കനത്ത മലവെള്ളപ്പാച്ചിലിൽ ശ്രീകണ്ഠപുരം മുങ്ങി. ടൗണിൽ മുന്നൂറിനടുത്ത് കടകളിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിന്റെ ആവർത്തനം ഇക്കുറിയും. സമ്പർക്ക രോഗത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ട ടൗണിൽ പ്രളയം കൂടി ഉണ്ടായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. മാർക്കറ്റിൽ വെള്ളം എത്തിയപ്പോൾ

ശ്രീകണ്ഠപുരം∙ കനത്ത മലവെള്ളപ്പാച്ചിലിൽ ശ്രീകണ്ഠപുരം മുങ്ങി. ടൗണിൽ മുന്നൂറിനടുത്ത് കടകളിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിന്റെ ആവർത്തനം ഇക്കുറിയും. സമ്പർക്ക രോഗത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ട ടൗണിൽ പ്രളയം കൂടി ഉണ്ടായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. മാർക്കറ്റിൽ വെള്ളം എത്തിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ കനത്ത മലവെള്ളപ്പാച്ചിലിൽ ശ്രീകണ്ഠപുരം മുങ്ങി. ടൗണിൽ മുന്നൂറിനടുത്ത് കടകളിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിന്റെ ആവർത്തനം ഇക്കുറിയും. സമ്പർക്ക രോഗത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ട ടൗണിൽ പ്രളയം കൂടി ഉണ്ടായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. മാർക്കറ്റിൽ വെള്ളം എത്തിയപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീകണ്ഠപുരം∙ കനത്ത മലവെള്ളപ്പാച്ചിലിൽ ശ്രീകണ്ഠപുരം മുങ്ങി. ടൗണിൽ മുന്നൂറിനടുത്ത് കടകളിൽ വെള്ളം കയറി. കഴിഞ്ഞ പ്രളയത്തിന്റെ ആവർത്തനം ഇക്കുറിയും. സമ്പർക്ക രോഗത്തെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ട ടൗണിൽ പ്രളയം കൂടി ഉണ്ടായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. മാർക്കറ്റിൽ വെള്ളം എത്തിയപ്പോൾ തന്നെ ചെറുകിട വ്യാപാരികൾ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റിയിരുന്നു. രാത്രിയോടെ പുഴ വെള്ളം ടൗണിലേക്ക് അടിച്ചു കയറുകയായിരുന്നു. രാവിലെ ആകുമ്പോഴേക്കും ബസ് സ്റ്റാൻഡ് ഉൾപ്പെടെ മുങ്ങി. തളിപ്പറമ്പ്–ഇരിട്ടി സംസ്ഥാനപാത വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചു. തുമ്പേനിയിൽ സംസ്ഥാന പാത മുങ്ങി. ഇരിക്കൂർ പെടയങ്ങോടും മുങ്ങി. ശ്രീകണ്ഠപുരം ടൗൺ കൂടി മുങ്ങിയതോടെ ഗതാഗതം നിലച്ചു.

കൊയ്യം

കൊയ്യം ടൗൺ വെള്ളത്തിൽ മുങ്ങിയ നിലയിൽ
ADVERTISEMENT

തവറൂൽ ചെങ്ങളായി റോഡ് മുങ്ങി ഗതാഗതം പ്രതിസന്ധിയിലായി. ചോലക്കുണ്ടത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വളക്കൈ കൊയ്യം റോഡിലൂടെ വാഹനങ്ങൾ ഓടിയില്ല. ചെങ്ങളായി വയൽ മുങ്ങിക്കിടക്കുന്നു. ചെങ്ങളായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മലപ്പട്ടം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കൊയ്യം ടൗൺ പൂർണമായി മുങ്ങി. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറി. കാഞ്ഞിലേരി, അലക്സ് നഗർ, മടമ്പം, തുമ്പേനി,അടിച്ചേരി, പെരിങ്കോന്ന്, മുങ്ങം, തേർളായി ഭാഗങ്ങളിലെല്ലാം സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. കോവിഡിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ ഇവിടെ ലോക് ഡൗണിലാണ്.

ഇരിക്കൂർ 

ഇരിക്കൂർ നിലാമുറ്റം മഖാം പള്ളിയിൽ വെള്ളം കയറിയപ്പോൾ.

പുഴ കലങ്ങി മറിഞ്ഞ് സമീപ പ്രദേശത്തെല്ലാം വെള്ളം കയറി. നൂറിനടുത്ത് വീടുകളിൽ ഇവിടെ വെള്ളം കയറി. മാർക്കറ്റ് മുങ്ങി. വെള്ളം തള്ളിക്കയറിയതിനെ തുടർന്ന് പലരും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞ വർഷം പ്രളയം ബാധിച്ച സ്ഥലത്തെല്ലാം ഇക്കുറി വെള്ളം കയറി കിടക്കുകയാണ്.ശ്രീകണ്ഠപുരം, ഇരിക്കൂർ, ചെങ്ങളായി പ്രദേശങ്ങളിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

ഇരിക്കൂർ ടൗണിന്റെ പരിസര പ്രദേശങ്ങളിൽ ഇരിക്കൂർ പുഴ കര കവിഞ്ഞ് 59 വീടുകൾ വെള്ളത്തിൽ മുങ്ങി. നൂറിലേറെ വീടുകളിൽ നേരിയ തോതിൽ വെള്ളം കയറിയിട്ടുമുണ്ട്. നിടുവള്ളൂർ 22, പട്ടുവം 7,കോളോട് 11, പെടയങ്ങോട് 9, നിലാമുറ്റം 6, ഡയനാമോസ് മൈതാനത്തിന് സമീപം 4 എന്നിങ്ങനെയാണ് വീടുകളിൽ വെള്ളം കയറിയത്. നിലാമുറ്റം മഖാം വെള്ളത്തിൽ മുങ്ങി. വിവിധ കടകളിലും വെള്ളം കയറിയിട്ടുണ്ട്. പുതിയ പള്ളി, ടൗണിലെ വീട് എന്നിവയും മുങ്ങി. ഡൈനാമോസ് മൈതാനവും പരിസരവും മുങ്ങിയിട്ടുണ്ട്. മഴ തുടർന്നാൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുമോ എന്ന ആശങ്കയുമുണ്ട്.

ADVERTISEMENT

തളിപ്പറമ്പ്

ബസ് സ്റ്റാൻഡ്: ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് വെള്ളത്തിൽ മുങ്ങിയ നിലയിൽ

താലൂക്കിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 12 വില്ലേജുകളിൽ നിന്നായി 709 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.1 വീട് പൂർണമായും 12 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ വർഷം രൂക്ഷമായ വെള്ളപ്പൊക്കം അനുഭവപ്പെട്ട കുറുമാത്തൂർ കടവിന് സമീപം 115 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മലപ്പട്ടം വില്ലേജിൽ നിന്ന് 61 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. ഇവിടെ ഒട്ടേറെ വീടുകളിൽ വെള്ളം കയറി. തളിപ്പറമ്പിന്റെ പരിസരങ്ങളിലുള്ള വിവിധ റോഡുകൾ ഇന്നലെ രാത്രി മുതൽ വെള്ളത്തിനിടിയിലാണ്. പന്നിയൂർ മഴൂരിലെ കണ്ണങ്കീൽ കാർത്ത്യായനിയുടെ വീടാണ് പൂർണമായും തകർന്നത്. കുറുമാത്തൂർ, കൂവേരി, പന്നിയൂർ, ശ്രീകണ്ഠപുരം, കയരളം, ചെങ്ങളായി, ആന്തൂർ, കുറ്റ്യാട്ടൂർ, ഇരിക്കൂർ, പട്ടുവം, മോറാഴ, മലപ്പട്ടം എന്നീ വില്ലേജുകളിലെ വീടുകളിൽ നിന്നാണ് താമസക്കാരെ ഒഴിപ്പിച്ചത്. ഭൂരിഭാഗം പേരെയും ബന്ധുവീടുകളിലേക്കാണ് മാറ്റിയത്.

കുറുമാത്തൂർ

കടവിന് സമീപം നാട്ടുകാരുടെ നേതൃത്വത്തിൽ തോണികളുമായി എത്തിയാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരെ ഒഴിപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷണി മുൻകൂട്ടി കണ്ട് തോണികൾ ഉൾപെടെ ഇവിടെ തയ്യാറാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ നാട്ടുകാർ രക്ഷാ പ്രവർത്തനവുമായി സജീവമായിരുന്നു. ഇവിടെ നിരവധി പേരുടെ മരച്ചീനി കൃഷിയും മറ്റും വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. വൈകിട്ടോടെ വെള്ളം ഇറങ്ങി തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്.

ADVERTISEMENT

കുറുമാത്തൂർ പൊക്കുണ്ടിൽ ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതിയുടെ വീട്ടിലും വെള്ളം കയറി. സമീപത്തെ തോടിന്റെ വീതി ചുരുക്കി കെട്ടിയതാണ് വെള്ളം കയറാൻ ഇടയാക്കിയതെന്ന് പരാതിയുണ്ട്. റവന്യു അധികൃതർ എത്തി നിർദേശം നൽകിയതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടിന്റെ കുറച്ച് ഭാഗം പൊളിച്ച് നീക്കിയ ശേഷമാണ് അപകടസാധ്യത ഒഴിവായതെന്ന് സരോജിനി അറിയിച്ചു.

പരിയാരം

വെള്ളാവിൽ പുര കവിഞ്ഞൊഴുകി വെളളാവ് നൂർ മസ്ജിദ്, വികാസ് ലൈബ്രറി, സമീപത്തെ വീടുകൾ എന്നിവ വെള്ളത്തിലായി.കുപ്പം കടവിന് സമീപം പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കടകളിൽ വെള്ളം കയറി. ലീഗ് വൈറ്റ് ഗാർ‍‍ഡിന്റെ നേതൃത്വത്തിലാണ് കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പി.പി.മുഹമ്മദ് നിസാർ, പി.സി.നസീർ, മുഹമ്മദ്കുഞ്ഞി കാട്ടി എന്നിവർ നേതൃത്വം നൽകി. പട്ടുവം കൂത്താട് വെള്ളം കയറിയതിനെ തുടർന്ന് 4 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

വയക്കര

വില്ലേജിലെ 19 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

പെരളം 

വില്ലേജിൽ തെക്കടവൻ കാർത്യായനിയുടെ വീട് ഭാഗികമായി തകർന്നു. ചിറ്റയിൽ പടിഞ്ഞാറെ പുരയിൽ തമ്പായിയുടെ വീട് അപകടാവസ്ഥയിലായതിനാൽ ഇവരെ മാറ്റി താമസിപ്പിച്ചു. പുളിങ്ങോം ജോസ്ഗിരി, മുക്കുഴി എന്നിവിടങ്ങളിൽ 2 സ്ഥലങ്ങളിൽ വീടുകളോട് ചേർന്ന് മണ്ണിടിഞ്ഞു. 

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT