കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ തൂണിലിടിച്ചു, ചാല നടുങ്ങി
ചാല∙ പാചക വാതക ടാങ്കർ ലോറി അപകടത്തിൽപ്പെട്ടുവെന്നു കേട്ടാൽ ചാല നിവാസികളുടെ നെഞ്ചിൽ തീയാണ്. 2012ലെ പാചക വാതക ടാങ്കർ ലോറി അപകടത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മുക്തരായിട്ടില്ല ചാല നിവാസികൾ. അന്നത്തെ അപകടത്തിൽ പ്രദേശവാസികൾക്ക് നഷ്ടപ്പെട്ടത് 20 പ്രിയപ്പെട്ടവരെയാണ്. ഇന്നലെ രാവിലെ 7.30ന്

ചാല∙ പാചക വാതക ടാങ്കർ ലോറി അപകടത്തിൽപ്പെട്ടുവെന്നു കേട്ടാൽ ചാല നിവാസികളുടെ നെഞ്ചിൽ തീയാണ്. 2012ലെ പാചക വാതക ടാങ്കർ ലോറി അപകടത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മുക്തരായിട്ടില്ല ചാല നിവാസികൾ. അന്നത്തെ അപകടത്തിൽ പ്രദേശവാസികൾക്ക് നഷ്ടപ്പെട്ടത് 20 പ്രിയപ്പെട്ടവരെയാണ്. ഇന്നലെ രാവിലെ 7.30ന് ചാലക്കുന്ന് ഇറക്കത്തിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി വൈദ്യുതി തൂൺ ഇടിച്ച് തകർത്തു എന്നറിഞ്ഞപ്പോഴും ടാങ്കറിന് ചോർച്ചയുണ്ടോയെന്നാണ് ജനം ആദ്യം ആരാഞ്ഞത്.
മംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പാചക വാതകവും കൊണ്ട് പോകുകയായിരുന്നു ടാങ്കർ ലോറി. ചാലക്കുന്ന് ഇറക്കത്തിൽ എത്തിയപ്പോൾ എതിരേ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു പാചക വാതക ടാങ്കർ ലോറി മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിച്ചു. തുടർന്ന് ടാങ്കറുകൾ കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിച്ചപ്പോഴാണ് തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ നിയന്ത്രണം തെറ്റി തൂണിലിടിച്ചത്.
ലോറിയുടെ മുൻ ഭാഗമാണ് വൈദ്യുതി തൂണിൽ ഇടിച്ചതെന്നും വാതക ചോർച്ചയില്ലെന്നും അറിഞ്ഞപ്പോഴാണ് നാട്ടുകാരുടെ ആശങ്ക മാറിയത്. ചാല ദുരന്തം അടക്കം ജില്ലയിൽ പലയിടത്തും പാചക വാതക ടാങ്കർ ലോറി അപകടങ്ങൾ നടന്നെങ്കിലും ഇപ്പോഴും സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ലെന്ന ആരോപണം ശക്തമാണ്. റോഡിൽ തിരക്കുള്ള പകൽ സമയങ്ങളിൽ പാചക വാതക ടാങ്കർ ലോറികൾ സർവീസ് നടത്തരുതെന്ന നിയമം ഇപ്പോഴും നിലവിലുണ്ട്.
രാത്രി വൈകി ഓടാൻ നിർദ്ദേശിച്ചതിന്റെ ഭാഗമായി ഡ്രൈവർ ഉറങ്ങി പോകുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ ഒഴിവാക്കാൻ പാചക വാതക ടാങ്കർ ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്നതും പാലിക്കുന്നില്ല. സുരക്ഷ ഉറപ്പ് വരുത്താൻ പ്രത്യേക പൊലീസ് സ്ക്വാഡ് രൂപീകരിക്കുമെന്ന് പറഞ്ഞതും നടപ്പിലായില്ല. ചാലക്കുന്നിലെ അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ബൈപാസിലെ ഗതാഗതം തടസ്സപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി താഴെചൊവ്വ-തോട്ടട-നടാൽ വഴി ഗതാഗതം തിരിച്ച് വിട്ടു.