പ്രചാരണത്തിനിറങ്ങാൻ മടിച്ച് യുഡിഎഫ് നേതാക്കൾ
കണ്ണൂർ∙ വളപട്ടണത്തേതു കോൺഗ്രസും ലീഗും തമ്മിലുള്ള സൗഹൃദ മത്സരമെന്നു കെ.സുധാകരൻ എംപി പ്രഖ്യാപിച്ചിട്ടും പ്രചാരണത്തിനിറങ്ങാൻ മടിച്ചു യുഡിഎഫ് ജില്ലാ നേതാക്കൾ. വളപട്ടണത്തു പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരിം ചേലേരിയും പറഞ്ഞത്

കണ്ണൂർ∙ വളപട്ടണത്തേതു കോൺഗ്രസും ലീഗും തമ്മിലുള്ള സൗഹൃദ മത്സരമെന്നു കെ.സുധാകരൻ എംപി പ്രഖ്യാപിച്ചിട്ടും പ്രചാരണത്തിനിറങ്ങാൻ മടിച്ചു യുഡിഎഫ് ജില്ലാ നേതാക്കൾ. വളപട്ടണത്തു പ്രചാരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരിം ചേലേരിയും പറഞ്ഞത് ഒരേ ഉത്തരം– തൽക്കാലം ആലോചിച്ചിട്ടില്ല. വരട്ടെ, നോക്കാം.
മത്സരിക്കുന്നത് ഒറ്റയ്ക്കൊറ്റയ്ക്കാണെങ്കിലും കോൺഗ്രസിനും ലീഗിനും ചേർന്നു ഭൂരിപക്ഷം ലഭിച്ചാൽ ഒരു മുന്നണിയായി ഭരിക്കാനുള്ള സാധ്യതകളാണു നേതൃത്വം ആരായുന്നത്. മുൻപു പല പഞ്ചായത്തുകളിലും ഇത്തരത്തിൽ മത്സരിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും മത്സരശേഷം മുന്നണിയായി ഭരിച്ചതാണു ചരിത്രം. അതുകൊണ്ടുതന്നെ മുറിവു വലുതാക്കുന്ന പ്രസ്താവനകൾക്കും പ്രസംഗങ്ങൾക്കുംമുതിരുന്നില്ല. കെ.സുധാകരൻ കഴിഞ്ഞ ദിവസം ഇവിടെ കോൺഗ്രസിന്റെ മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്തിരുന്നു.
എന്നാൽ സൗഹൃദ മത്സരം മാത്രമെന്ന നിലപാടിനപ്പുറം മറ്റൊരു തലത്തിലേക്കും സുധാകരന്റെ പ്രസംഗം നീണ്ടില്ല. വളപട്ടണത്തെ സൗഹൃദമത്സരം ജില്ലാ പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനെയും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ വളപട്ടണം, അഴീക്കൽ ഡിവിഷനെയും ബാധിക്കരുതെന്ന നിർബന്ധ ബുദ്ധിയും നേതാക്കൾക്കുണ്ട്. വളപട്ടണത്ത് രണ്ടായി മത്സരിച്ചാലും ജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും ഡിവിഷനുകളിലെ സ്ഥിതി ഇതല്ല.
കെപിസിസി മാനദണ്ഡത്തിന് വിരുദ്ധമായി സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ല: സുധാകരൻ
കെപിസിസി മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ഒരിടത്തും കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി. മികച്ച രീതിയിൽ സതീശൻ പാച്ചേനി നേതൃത്വം നൽകുന്ന ജില്ലാ ഘടകത്തിനെതിരെ അനവസരത്തിൽ വിമർശനമുന്നയിക്കുന്നത്, പ്രവർത്തകർക്കിടയിൽ സ്വാധീനവും ജനസമ്മതിയുമില്ലാതെ നിൽക്കുന്ന ചിലരാണെന്നും പറഞ്ഞു.
ഡിസിസി അധ്യക്ഷനെതിരെ വിമർശനമുന്നയിച്ചാൽ മാധ്യമങ്ങളിൽ സ്ഥാനം പിടിക്കാമെന്നത് അൽപബുദ്ധിയാണ്. തിരഞ്ഞെടുപ്പു സമയത്ത് പാർട്ടിക്കു ഗുണകരമല്ലാത്ത രൂപത്തിൽ അഭിപ്രായ പ്രകടനം നടത്തി തെറ്റിദ്ധാരണ പരത്തരുത്. ഇരിക്കൂർ ബ്ലോക്കിലെ നുച്യാട് ഡിവിഷനിലെയും തലശ്ശേരി തിരുവങ്ങാട് വാർഡിലെയും പയ്യാവൂർ കണ്ടകശ്ശേരി വാർഡിലെയും സ്ഥാനാർഥി നിർണയം കെപിസിസിക്കു വിടാൻ ജില്ലാതല സമിതി തീരുമാനിച്ചിരുന്നില്ല. ജില്ലാ സമിതിയിൽ ഒരംഗം പോലും ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
ചിഹ്നം കൊടുത്തതു തന്നെ!: വിട്ടുവീഴ്ചയില്ലാതെ ഡിസിസി
കെപിസിസി പ്രഖ്യാപിച്ച സ്ഥാനാർഥിയോടു ഡിസിസി വിട്ടുവീഴ്ച ചെയ്യില്ല. ജില്ലാ തിരഞ്ഞെടുപ്പു സമിതി ചിഹ്നം കൊടുത്ത സ്ഥാനാർഥികൾ തന്നെ ഔദ്യോഗിക സ്ഥാനാർഥികളായി മത്സരിക്കുമെന്നു തന്നെയാണു നേതൃത്വം വ്യക്തമാക്കുന്നത്. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപിയും ഈ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
ഇരിക്കൂർ ബ്ലോക്കിലെ നുച്യാട് ഡിവിഷനിലും തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട്, പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശ്ശേരി വാർഡിലുമാണു കെപിസിസിക്കും ഡിസിസിക്കും വെവ്വേറെ സ്ഥാനാർഥികളുള്ളത്. ഇവിടങ്ങളിൽ യഥാക്രമം ജോർജ് ജോസഫ് (ബെന്നി)തോലാനി, കെ.ജിതേഷ്, ജോയി പുന്നശ്ശേരിമലയിൽ എന്നിവർക്കാണു ഡിസിസി പ്രസിഡന്റ് ചിഹ്നം നൽകിയത്. ഇതിനിടെ ഡിസിസി പ്രസിഡന്റ് ഗ്രൂപ്പ് കളിക്കുന്നുവെന്ന കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ പ്രസ്താവനക്കെതിരെ ഗ്രൂപ്പ് ഭേദമെന്യേ അതൃപ്തിയുണ്ട്.